പഞ്ചഗുസ്തി ചാമ്പ്യന്‍മാര്‍ക്ക് സ്വീകരണം നല്‍കി
കല്‍പറ്റ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ പഞ്ചഗുസ്തി മത്സരത്തില്‍ 85 പ്ലസ് കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ നവീന്‍ പോള്‍, 75 പ്ലസ് കിലോ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ വി.എസ്. സിജില്‍, 65 പ്ലസ് കിലോ വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തിയ യദു സുരേഷ്
എന്നിവര്‍ക്ക് ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക്, സെക്രട്ടറി ഇ.വി ഏബ്രഹാം, ഗ്രിഗറി എന്നിവര്‍ പ്രസംഗിച്ചു. കോച്ച് പി.വി. സുരേഷിനെ ആദരിച്ചു.





Leave a Reply