ഓഖി ചുഴലികാറ്റ് ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി തോണിച്ചാൽസെന്റ് സെബാസ്റ്റ്യൻ ഇടവകാംഗങ്ങൾ.
മാനന്തവാടി:ഓഖി ചുഴലികാറ്റ് ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി തോണിച്ചാൽസെന്റ് സെബാസ്റ്റ്യൻ ഇടവകാംഗങ്ങൾ.ഈ വർഷത്തെ തിരുനാളിന് ആഘോഷങ്ങൾ മാറ്റി വച്ച് ആ തൂക്ക ഓഖി ചുഴലികാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് കണ്ണീരൊപ്പാൻ നൽക്കും. തീരുമാനം ഇടവക പൊതുയോഗത്തിന്റെത്.തോണിച്ചാൽ ഇടവകയുടെ തീരുമാനം പൊതു സമൂഹത്തിന് മാതൃകയുമാവും
2018 ജനുവരി 14 മുതൽ 21 വരെ നടക്കാനിരുന്ന ഇടവക തീരുനാളിന്റെ ആഘോഷങ്ങൾ മാറ്റി വച്ച് ആ തുകയാണ്
ഓഖി ചുഴലികാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങൾ ക്ക് നൽകാൻ ഇടവക സമൂഹം തീരുമാനിച്ചത് കഴിഞ്ഞ ദിവസം ചേർന്ന ഇടവ പൊതുയോഗമാണ് മാതൃകയായ തീരുമാനം കൈകൊണ്ടത്.തിരുനാൾ ദിനങ്ങളിൽ
യാതൊരുവിധ ആഘോഷങ്ങൾ ഇല്ലാതെ ആത്മീയതയിൽ ഊന്നൽ കൊടുത്ത്
വിശുദ്ധ കുർബാനയും നൊവേനയും മാത്രം നടക്കും . തിരുന്നാൾ പിരിവിലൂടെ ലഭിക്കുന്ന തുക മുഴുവനും ഓഖി ചുഴലികാറ്റ് മൂലം ഭുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ചെന്ന്, കണ്ട്, അവരുടെ ദുഃഖങ്ങളിൽ പങ്കുചേർന്നു നൽക്കുംമെന്നും ഇടവക വികാരി .ഫാദർ ബിജു തൊണ്ടിപറമ്പിൽ പറഞ്ഞു.
300 ഓളം കുടുംബങ്ങൾ ആണ് ഇടവകയിൽ ഉള്ളത് ഏകദേശം 2ലക്ഷത്തോളം രൂപ രൂപയാണ് തീരുനാളിനായി ഒരു വർഷം ഇവർ മാറ്റി വയ്ക്കാക്കാൻ ഉദേശിക്കുന്നത് തിരുനാൾ സമാപനത്തിന് ശേഷം ദുരിതബാധിതരെ സന്ദർശിച്ച് തുക കൈമാറാനാണ് തോണിച്ചാൽ സെന്റ് സബാസ്റ്റ്യൻ ഇടവകയുടെ തീരുമാനം





Leave a Reply