October 14, 2026

പുഷ്പമേളക്ക് കൽപ്പറ്റയിൽ ഒരുക്കങ്ങൾ തകൃതി.: ബൈപ്പാസ് റോഡിൽ ഫ്ലവർ ഷോ 22-ന് തുടങ്ങും.

0
IMG-20171220-WA0098
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ഫ്ലവർഷോ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ: പൂക്കളുടെ 
 പ്രദർശനത്തോടൊപ്പം വിവിധ കൃഷികളുടെയും പ്രദർശനവും 
കല്പറ്റ: വയനാടിന്റെ പുഷ്പോത്സവമായ വയനാട് ഫ്ലവർഷോയ്ക്ക്  ബൈപ്പാസ് മൈതാനത്ത് ഒരുക്കങ്ങൾ പൂർത്തിയാകുന്നു.. ഡിസംബർ 22 മുതൽ ജനുവരി 7 വരെയാണ് പുഷ്പോത്സവം.. നവംബർ ആദ്യവാരം മുതലാണ് ഫ്ലവർഷോയ്ക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.  അഞ്ചര ഏക്കറിൽ നടക്കുന്ന ഫ്ലവർഷോയിൽ  വിവിധങ്ങളായ ഒരു ലക്ഷത്തിലധികം  ചെടികളുടെ  പ്രദർശനമാണ് ഉണ്ടാവുക. ഇതിനായി അമ്പലവയൽ, സുൽത്താൻബത്തേരി, കാക്കവയൽ, ഗുണ്ടൽപ്പേട്ട, ബാംഗ്ലൂർ, ബോംബെ, പൂനൈ എന്നിവിടങ്ങളിലെ നഴ്സറികളിൽ നിന്നും ചെടികൾ ഇറക്കിതുടങ്ങി. ബൈപ്പാസ് മൈതാനത്ത് തന്നെ കൃഷിചെയ്ത ചെടികളും ഉണ്ട്. ഡാലിയ, സീനിയ, ജമന്തി, സൊലൂഷ്യ, മേരിവൾഡ്, കാന തുടങ്ങിയവയാണ് മൈതാനത്തെ നഴ്സറിയിൽ തന്നെ നട്ടുവളർത്തിയത്.  പ്രദർശനത്തിൽ  60 ഇനം വ്യത്യസ്ത പൂക്കളാണ് ഉണ്ടാവുക.  ഫ്ലവർഷോയ്ക്ക് ഒപ്പം വിവിധ കൃഷികളുടെ പ്രദർശനവും ഇത്തവണത്തെ പ്രത്യേകതയാണ്.  വെളുത്തുള്ളി, ചെറിയ ഉള്ളി, സവോള, ബീറ്റ്റൂട്ട്, കാരറ്റ്, ക്യാപ്സികം തുടങ്ങിയവയാണ് മൈതാനത്ത് കൃഷിചെയ്ത വിളകൾ. അന്യസംസ്ഥാന ങ്ങളിൽ കൃഷിചെയ്യുന്ന ഇത്തരം വിളകൾ നമ്മുടെ നാട്ടിലും കൃഷിചെയ്യാൻ സാധിക്കുമെന്ന് ജനങ്ങളെ അറിയിക്കാൻ കൂടിയാണ് കാർഷിക വിളകളുടെ പ്രദർശനം കൂടെ നടത്തുന്നത്. വിവിധയിനം പച്ചക്കറികൾ, ഫലവർഗങ്ങൾ,പൂച്ചെടികൾ തുടങ്ങിയവയുടെ തൈകളുടെയും വിത്തുകളുടെയും  പ്രദർശനവും, വിൽപ്പനയും ഉണ്ടാകും. ഇതിനായി 10 സ്റ്റാളുകളാണ് തയ്യാറാക്കുന്നത്. ഫ്ലവർഷോയ്ക്ക് എത്തുന്നവർക്ക് ആസ്വദിക്കാനായി വിവിധ വിനോദപരിപാടികളും ഉണ്ടായിരിക്കും.  കുട്ടികൾക്കായി പൊളാരിസ,് വാട്ടർ ബോൾ തുടങ്ങിയവയാണ് ഒരുക്കുന്നത്.  എല്ലാ ദിവസവും വൈകുന്നേരം ആറ് മണിമുതൽ സ്റ്റേജ്ഷോകൾ, വൈകുന്നേരം അഞ്ച് മണിമുതൽ കാർഷിക ക്വിസ് മത്സരം എന്നിവയും ഉണ്ടാകും. ക്വിസ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും. കൂടാതെ ഇരുചക്രവാഹനങ്ങളുടേയും. നാല് ചക്ര വാഹനങ്ങളുടെയും പ്രദർശനവും ഉണ്ടാകും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *