May 4, 2024

അഗതികള്‍ക്കൊരു സാന്ത്വനം: പീസ് വില്ലേജിൽ സ്നേഹ സാന്നിദ്ധ്യമായി ജനപ്രതിനിധികള്‍

0
Img 20171220 200720

..

പിണങ്ങോട്: വീടില്ലാത്തവര്‍ക്ക് വീടായും കുടുംബത്തില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്ക് ആശ്രയമായും പിണങ്ങോട് പുഴക്കരയില്‍ നിര്‍മ്മിച്ച പീസ് വില്ലേജ് 2018 ജനുവരി 5ന്  നാടിന് സമര്‍പ്പിക്കും. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ജനപ്രതിനിധികളടെ സംഗമത്തില്‍ വെങ്ങപ്പള്ളി, തരിയോട്, പൊഴുതന പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു. ഇവിടെ സംരക്ഷിച്ചു വരുന്ന   അഗതികള്‍ക്ക് സാന്ത്വനമേകുന്ന സ്നേഹ സാന്നിദ്ധ്യമായി ജനപ്രതിനിധികളുടെ സംഗമം. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബാലിയില്‍ മുഹമ്മദ്ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉപേക്ഷിക്കപ്പെട്ട തെരുവ് ബാല്യങ്ങള്‍, നോക്കാനാളില്ലാത്ത വൃദ്ധജനങ്ങള്‍, പരിചരിക്കാനാളില്ലാതെ യാതനകള്‍ അനുഭവിക്കുന്ന ഭിന്ന ശേഷിക്കാര്‍ അങ്ങനെ ജീവിത വഴിയില്‍ ഒറ്റപ്പെടുന്ന മനുഷ്യ ജന്മങ്ങളെ ജാതി മത ഭേദമന്യേ സ്നേഹ പരിചരണങ്ങള്‍ നല്‍കി സംരക്ഷിക്കുന്ന കേന്ദ്രമാണ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തമാരംഭിക്കുന്ന പീസ് വില്ലേജ്. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി എം നാസര്‍, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍ സി പ്രസാദ്, ജനപ്രതിനിധികളായ കെ വി ചന്ദ്രശേഖരന്‍, എ ഇന്ദിര, പി ഉസ്മാന്‍, ഒ ബി വസന്ത, ഷീജ ആന്‍റണി, അച്ചപ്പന്‍, സുജാത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം എ ജോസഫ്, കെ ശിവരാമന്‍, മുരളീധരന്‍, പി പി അഷ്റഫ്, അപ്പുക്കുട്ടി നായര്‍, പി ആര്‍ വിജയന്‍, ട്രസ്റ്റ് ഭാരവാഹികളായ നജീബ് കുറ്റിപ്പുറം, ഹാരിസ് നീലിയില്‍, കെ കെ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി കെ മുസ്തഫ സ്വാഗതവും സലീം ബാവ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *