August 14, 2026

മണിക്കുന്ന് മലയടിവാരത്ത് മരംമുറി പ്രതിഷേധവുമായി നാട്ടുകാർ

0
IMG-20171221-WA0046-1
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി.:ഏറെ പരിസ്ഥിതി പ്രധാന്യം ഉള്ള മണിക്കുന്ന് മലയടിവാരത്ത് അനധികൃത മരം മുറി .കുടിവെള്ള സ്രോതസിനടുത്ത മരംമുറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നു .തൃക്കൈപ്പറ്റ വില്ലേജ് പരിധിയിൽ വരുന്ന പ്രദേശമാണിത്. വീട്ടി അടക്കമുള്ളവൻമരങ്ങളാണ് മുറിക്കുന്നത് നൂറ് കണക്കിന് മരങ്ങൾ ഇതിനോടകം മുറിച്ചിട്ടുണ്ട് യാതൊരു വിധ അനുമതിയും ഇല്ലാതെയാണ് മരംമുറിക്കുന്നത് കാപ്പിത്തോട്ടമാണ് മരങ്ങളും കാപ്പി ചെടികളും മുറിച്ച് നീക്കി വെളുപ്പിക്കുന്നത് സ്വാഭാവിക നീരുറവയുടെ ഉൽഭവ പ്രദേശമാണിത് മരംമുറി. കുടിവെള്ളം മുട്ടിക്കുമെന്ന ആശങ്കയാണ് നാട്ടുകാർക്ക് നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ചു. അതേ സമയം നിയമപരമായാണ് ഏതാനം മരങ്ങൾ മുറിച്ചതെന്ന് സ്ഥലം ഉടമകൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *