May 16, 2024

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു

0
04 4
കല്‍പ്പറ്റ:വേഷത്തിന്റേയും ഭാഷയുടേയും ഭക്ഷണത്തിന്റേയും ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും രൂപത്തിലുള്ള വൈവിധ്യങ്ങളെ അംഗീകരിക്കുന്ന മത നിരപേക്ഷ സംസ്‌കാരത്തെ വളര്‍ത്തിയെടുക്കണമെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. മുണ്ടേരി മുന്‍സിപ്പല്‍ പാര്‍ക്കില്‍ സൃഷ്ടി ഗ്രന്ഥശാലയുടെ സഹകരണത്തോടെ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച താലൂക്ക് സെമിനാറില്‍ ദേശീയത പുതിയ മാനങ്ങളും പരിമിതികളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്ര നിഷേധികളായ ആള്‍ക്കൂട്ടത്തിന്റെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ നഗരസഭാ അദ്ധ്യക്ഷ ഉമൈബ മൊയ്തീന്‍ കുട്ടി സെമിനാര്‍ ഉദ്ഘാടനംത്തി ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബാബുരാജ് സ്വാഗതം ആശംസിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.എം രാഘവന്‍, ജോ. സെക്രട്ടറി എ കെ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ് സി ജോണ്‍ നന്ദി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *