April 29, 2024

പത്മപ്രഭാ പുരസ്കാരസമർപ്പണം നാളെ

0
കല്പറ്റ: ഇരുപത്തിയൊന്നാമത് പത്മപ്രഭാപുരസ്കാരം മലയാളത്തിന്റെ പ്രിയകവി പ്രഭാവര്‍മയ്ക്  വെള്ളിയാഴ്ച സമര്‍പ്പിക്കും. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലിനാണ് ചടങ്ങ്. എം. മുകുന്ദനാണ് പ്രഭാവര്‍മയ്ക് പുരസ്കാരം സമര്‍പ്പിക്കുക. ആലങ്കോട് ലീലാകൃഷ്ണന്‍ പത്മപ്രഭാസ്മാരക പ്രഭാഷണം നടത്തും.  പത്മപ്രഭാ സ്മാരകട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷനാവും.  മാതൃഭൂമി മാനേജിങ്ങ്് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍കൂടിയായ നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി  പുരസ്കാരജേതാവിനെ പൊന്നാടയണിയിക്കും. 
എ.ഡി.ജി.പി. ബി. സന്ധ്യ, താലുക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബാബുരാജ്, തുടങ്ങിയവര്‍ സംസാരിക്കും.  മാതൃഭൂമി ജോയന്റ് മാനേജിങ്ങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ സ്വാഗതവും  സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ. സുധാറാണി നന്ദിയും പറയും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *