April 29, 2024

മീനങ്ങാടിയിൽ സമഗ്ര ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ

0
Img 20171221 120540
കല്‍പ്പറ്റ: മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെയും, കേരള ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമഗ്ര ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ക്യാന്‍സര്‍ ലക്ഷണ സാധ്യത കണ്ടെത്തുന്നതായി സര്‍വ്വെ നടത്തും. ആശാവര്‍ക്കര്‍മാര്‍, പാലിയേറ്റീവ് കെയര്‍ വളന്റിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന 45 അംഗ വളന്റിയര്‍മാര്‍ക്കുള്ള പരിശീലനവും, ബോധവല്‍ക്കരണ സെമിനാറും നാളെ രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. പരിശീലനത്തോടനുബന്ധിച്ച് സാന്ത്വന രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങളുടെ വിതരണവും, മറ്റു ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും നടത്തും. സര്‍വ്വേയിലൂടെ കണ്ടെത്തുന്നവരെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മീനങ്ങാടി സി.എച്ച്.സിയില്‍ നടത്തുന്ന മെഗാ ക്യാമ്പിലൂടെ രോഗസ്ഥിരീകരണം നടത്തുകയും, തുടര്‍പരിചരണം സാധ്യമാക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നതാണ്. മീനങ്ങാടിയില്‍ നിലവിലുള്ള 87 ക്യാന്‍സര്‍ രോഗികള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണം നല്‍കി വരുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി പൗലോസ്, ഹെല്‍ത്ത് സൂപ്രണ്ട് ടി.കെ പൗലോസ് എന്നിവര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *