April 15, 2026

പാട്ടാക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യണം: സി.പി.ഐ.

0
By ന്യൂസ് വയനാട് ബ്യൂറോ
. മാനന്തവാടി: മാനന്തവാടി താലൂക്കിലെ പാരിസൺ എസ്റ്റേററ് അനധികൃതമായി കൈവശം വച്ച് വരുന്ന പാട്ടക്കാലവാധി കഴിഞ്ഞതും അളവിൽ കുടുതലുള്ളതുമായിട്ടുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ തോട്ടംതൊഴിലാളികൾക്കും അദിവാസികൾക്കും വിതരണം ചെയ്യുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സർവ്വേ നടപടികൾ പൂർത്തിയാക്കണമെന്നും കലതാമസം  വരുത്തുന്ന പക്ഷം പ്രക്ഷോഭ സമരങ്ങൾ ആരംഭിക്കുവാനും യോഗം തിരുമാനിച്ചു.യോഗത്തിൽ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കൗൺസിൽ അംഗം ജോണി മറ്റത്തിലാനി, കെ.പി.വിജയൻ, അസ്സിസ്കോട്ട, ദിനേശ്ബാബു, കെ .സജിവൻ, പി.നാണു, ശോഭരാജൻ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *