April 29, 2026

മംഗലശ്ശേരിയിൽ ആശാ കിരണം മെഡിക്കൽ ക്യാമ്പ് നടത്തി.

0
IMG-20171221-WA0112
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആശാകിരണം പദ്ധതിയുടെ ഭാഗമായി മംഗലശ്ശേരിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി സെന്റ്. ജോസഫ്‌സ് ഹോസ്പിറ്റലിന്റെയും മംഗലശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. ക്യാമ്പ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ ഉൽഘാടനം ചെയ്തു. മംഗലശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ റെവ. ഫാ. മാത്യു മൂത്തേടത്ത്‌  സെന്റ്. ജോസഫ്‌സ് ഹോസ്പിറ്റൽ ഡയറക്ടർ റെവ. ഫാ.മനോജ് കവളക്കാടൻ, ഫീൽഡ് കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ സംസാരിച്ചു. മംഗലശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭാരവാഹികളായ ഗ്രേസി ബെന്നി, അംബിക, കെ സി വൈ എം പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ നൂറ്റിഅമ്പതോളം രോഗികൾ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *