April 29, 2026

വൈത്തിരിയിൽ വീണ്ടും കാട്ടാന സഹികെട്ട് നാട്ടാകാർ

0
IMG-20171222-WA0009
By ന്യൂസ് വയനാട് ബ്യൂറോ
. വൈത്തിരിയിൽ വീണ്ടും കാട്ടാന ഇറങ്ങി ചേലോഡ് മഖാമിന് സമീപമാണ് രണ്ട് ആനകൾ എത്തിയത്. ഇന്നലെ വൈകിട്ടാണ് കാട്ടാനകൾ എത്തിയത് ദേശീയ പാതയിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെയാണ് ആനകൾ എത്തിയത് .വൈകിട്ട് അഞ്ച് മണി മുതൽ ഒരു മണിക്കൂർ നേരം റോഡരികിൽ തന്നെ കാട്ടാനകൾ നിലയുറപ്പിച്ചു മഖാമിന് സമീപത്തെ പനയും ഒടിച്ച് തിന്നാണ് ആനകൾ മടങ്ങിയത് . നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വന പാലകർ സ്ഥലത്തെത്തി ആനകളെ വനത്തിലേക്ക് കയറ്റി. ചേലോട്ട്  എസ്റ്റേറ്റിലൂടെയാണ് ആനകൾ ഈ പ്രദേശത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസം വൈത്തിരി ടൗണിനടുത്ത് ആന ഇറങ്ങിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *