April 16, 2026

കല്ലോടിയിൽ ക്രിസ്മസിന് കരോള്‍ ഗാന മത്സരവും തിരു നടനവും നടത്തി

0
4
By ന്യൂസ് വയനാട് ബ്യൂറോ
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കല്ലോടി സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ക്രിസ്തുമസ്സ് ആഘോഷത്തോടനുബന്ധിച്ച് ഇടവകയിലെ 28 വാര്‍ഡുകളെ പങ്കെടുപ്പിച്ചു കൊണ്ട് കരോള്‍ ഗാന മത്സരവും തിരു നടനവും നടത്തി. വിജയികള്‍ക്ക് പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുരയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ശാലോം ടി.വി. അവാര്‍ഡ്‌ ജേതാവ് സിബി കപ്പലുമാക്കലിനെ പൊന്നാടയണിച്ച് ആദരിച്ചു.
200 ഓളം കലാകാരികള്‍ ഒരുമിച്ച് ചേര്‍ന്ന് അവതരിപ്പിച്ച മെഗാ തിരുനടനം ശ്രദ്ധേയമായി. ആഘോഷ പരിപാടികള്‍ക്ക് ഫാദര്‍ സുനില്‍ മഠത്തില്‍, സിസ്റ്റര്‍ ജെസ്സിന്‍, കെ.എ. ആന്‍റണി, പൈലി ഇ.വി., ജോയി ഇലഞ്ഞിക്കുഴി, ഷൈജു പി .ജി., ജോസ് മച്ചുകുഴി, സാബു ചക്കലക്കുടി, വല്‍സ കെ.ജി. ത്രേസ്യാമ്മ പൈലി, സില്‍വി ആവണിക്കല്‍, ലിസി പുതുപ്പറമ്പില്‍, വര്‍ക്കി മണിയത്ത്, ലോറന്‍സ് കെ.ജെ., അതുല്‍ ഷാജു, നൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ ജനങ്ങള്‍ക്കും സ്നേഹ വിരുന്നുനല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *