April 16, 2026

കാട്ടികുളം നഗരത്തിൽ ഗുണ്ടാവിളയാട്ടം സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർക്ക് ഗുരുതര പരിക്ക്.

0
FB_IMG_1514284968073
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
കാട്ടികുളം നഗരത്തിൽ ഗുണ്ടാവിളയാട്ടം സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ നാല് പേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ സംഭവം ക്രിസ്തുമസ് ദിനത്തിൽ രാത്രി 10.30തോടെ.തിരുനെല്ലി പോലീസ് കേസ് എടുത്ത് അന്വേഷിച്ചുവരുന്നു. പാണ്ടിക്കടവ്,തരുവണ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികളെന്നാണ് പോലീസിന് ലഭിച്ച വിവരം

വാഹനത്തിലെത്തിയ സംഘമാണ് ആക്രമം നടത്തിയത് ടൗണിലെ ശബ്ദം കേട്ട് റോഡിലേക്ക് ഇറങ്ങി സഹേരങ്ങൾ ഉൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്.തലക്കും ദേഹത്തുമടക്കം ഗുരുതര പരിക്കുകളാണ് ഏറ്റത്.കാട്ടിക്കുളം നമ്പൂനംകണ്ടിയിൽ സുശാന്ത്, സുധീഷ്, സജീഷ്,എന്നീ സഹോദരങ്ങൾക്കും തട്ടിക്കാട്ട് വിജേഷ് എന്നിവർക്കുമാണ് പരിക്കേറ്റത് പരിക്കേറ്റ നാല് പേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് (Byte)
തിരുനെല്ലി പോലീസ് ജില്ലാ ആശുപത്രിയിലെത്തി മൊഴി രേഖപെടുത്തുകയും കേസ് എടുത്ത് അന്വേഷിച്ചുവരികയുമാണ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *