April 16, 2026

വയനാട് ചുരം: സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ്

0
IMG_20171226_161625
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട്ടുകാര്‍ക്ക് ഏറെ ദുരിമായി മാറിയിരിക്കുന്ന ചുരം റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും സമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്നും യൂത്ത്‌ലീഗ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു. ചുരം റോഡ് തകര്‍ന്ന് വയനാട്ടുകാര്‍ ദുരിതം പേറുമ്പോഴും ജില്ലയിലെ ഭരണപക്ഷ എംഎല്‍എമാര്‍ക്ക് അനങ്ങാപ്പാറ നയമാണ് തുടരുന്നത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകള്‍ പോലും എംഎല്‍എമാരുടെ അനാസ്ഥയുടെ തെളിവാണ്. ചുരം ദുരിതം സംബന്ധിച്ച് ഫോണിലൂടെയുള്ള മന്ത്രിയുടെ മറുപടിയില്‍ എംഎല്‍എയോട് പരാതി പറയാനായിരുന്നു ആവശ്യപ്പെട്ടത്. ചുരത്തില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും 60 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതായും മന്ത്രി മറപടി നല്‍കിയിട്ടുണ്ട്. ചുരം സംബന്ധിച്ച് സ്വകാര്യ പ്രാദേശിക ചാനലിന് എംഎല്‍എ നല്‍കിയ അഭിമുഖത്തില്‍ തന്റെ പരിധിയിലല്ലെന്ന മറുപടി അംഗീകരിക്കാനാവില്ലെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *