April 16, 2026

സ്മാര്ട്ട് റസിഡന്സ് അസോസിയേഷന്റെ വാര്ഷികവും പുതുവത്സരാഘോഷവും ഡിസംബര് 29 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: മീനങ്ങാടി  സ്മാര്ട്ട് റസിഡന്സ് അസോസിയേഷന്റെ വാര്ഷികവും പുതുവത്സരാഘോഷവും ഡിസംബര് 29 ന് വൈകുന്നേരം മൂന്ന്  മണി മുതല്  മീനങ്ങാടി മാര്ക്കറ്റ് റോഡിലെ സ്മാര്ട്ട് നഗറില് നടക്കുമെന്ന് ഭാരവാഹികള് പത്രസമ്മേളനത്തില് അറിയിച്ചു. മൂന്ന് മണിക്ക് നടക്കുന്ന സൗജന്യ  ജീവിതശൈലി രോഗനിര്ണയക്യാമ്പും, നേത്രപരിശോധനാ ക്യാമ്പും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന് ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റര് ചെയ്യുന്ന 100 പേര്ക്കാണ്  മെഡിക്കല് ക്യാമ്പില് പ്രവേശനം ഉണ്ടാവുക. രജിസ്ട്രേഷന് അന്നേ ദിവസം രണ്ടര മുതല് ആരംഭിക്കും. ജീവിതശൈലി രോഗനിര്ണയക്യാമ്പിന് മീനങ്ങാടി ഹെല്ത്ത് കെയര്ലാബും, നേത്ര പരിശോധനാ ക്യാമ്പിന്  കാര്യമ്പാടി കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഡോ. രാജന് സിറിയക്കും നേതൃത്വം നല്കും.  വെകുന്നേരം ആറ് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ. അരുള്. ആര്. ബി കൃഷ്ണ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും,  സദ്ഭാവന ഒാർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടാകും.   പ്രോഗ്രാം ഡയറക്ടർ തോമസ് തുരുത്തുമ്മേൽ, സ്മാര്ട്ട് റസിഡന്സ് അസോസിയേഷന് പ്രസിഡന്റ് ബേബി. വി. കുര്യാക്കോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *