May 16, 2024

ഗോരക്ഷ പ്രതിരോധ കുത്തിവെപ്പ് ഡിസംബര് 28 ന് തുടക്കം

0
കല്‍പ്പറ്റ:  മൃഗസംരക്ഷണ വകുപ്പ്  സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന  ഗോരക്ഷ പ്രതിരോധ കുത്തിവെപ്പ് 23 ാം ഘട്ടത്തിന് ഡിസംബര് 28 ന്  കല്പറ്റയില്‍ തുടക്കം കുറിക്കുമെന്ന്  ജന്തുരോഗ നിയന്ത്രണ പദ്ധതി വയനാട് ജില്ലാ ഭാരവാഹികള് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ  മൃഗാശുപത്രികളിലൂടെയാണ്  പദ്ധതി നടപ്പിലാക്കുന്നത്.  ജില്ലയില്‍ ആകെ 72677 കന്നുകാലികള്‍, 5166 പോത്തുകള്‍, 3577 പന്നികള്‍ എന്നവയ്ക്കാണ് കുത്തിവെയ്പ്പ് എടുക്കേണ്ടത്.  കഴിഞ്ഞ വര്ഷം 79 ശതമാനം  ഉരുക്കളെ പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കിയിരുന്നു.  മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്  കര്ഷകരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് കുത്തിവെപ്പ് നടത്തുന്നത്.  നാല് മാസത്തില്‍ കൂടുതല്‍ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ ഉരുക്കളെയാണ് കുത്തിവെപ്പിന് വിധേയമാക്കുന്നത്.  ആരോഗ്യമില്ലാത്തവയേയും, പൂര്‍ണ്ണ ഗര്‍ഭിണിയായ ഉരുക്കളെ കുത്തിവെപ്പില്‍ നിന്നും ഒഴിവാക്കും.  കുത്തിവെപ്പിന് മൃഗമൊന്നിന്  അഞ്ച് രൂപാ നിരക്കില്  കര്ഷകരില്‍ നിന്നും  ഈടാക്കും.  പട്ടികവര്‍ഗ വിഭാഗത്തില്പ്പെട്ട കര്‍ഷകര്‍ക്ക് കുത്തിവെപ്പ് സൗജന്യമായി നല്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക്  കുളമ്പ് രോഗ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. അതിനാല്‍ രണ്ട് സംസഥാനങ്ങളുടെ  അതിര്ത്തി പങ്കിടുന്ന വയനാട് ജില്ലയില്‍  പ്രതിരോധ പ്രവര്ത്തനങ്ങള്‍ അനിവാര്യമാണ്.  രോഗലക്ഷണങ്ങള്‍ ഉള്ള കന്നുകാലികളെ  സംസ്ഥാനത്തേക്ക് കൊണ്ടുവരരുതെന്നും അവശരായ മൃഗങ്ങളില്‍ നിന്നും കുളമ്പ് രോഗം, കുരലടപ്പന് എന്നീ രോഗങ്ങള് വരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  ഗോരക്ഷ പ്രതിരോധ കുത്തിവെപ്പിന്റെ  ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കല്പറ്റയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിര്‍വഹിക്കും.   ജന്തുരോഗ നിയന്ത്രണ പദ്ധതി വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍   ഡോ. വിന്നി ജോസഫ്, വൈത്തിരി താലൂക്ക് കോ- ഓര്‍ഡിനേറ്റര്‍  ഡോ. പി.ആര്.പ്രദീപ് കുമാര്, ജില്ലാ ലാബ് ഓഫിസര്  ഡോ. വി. രമ്യ എന്നിവര്‍ പത്രസമ്മേളനത്തില് പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *