April 16, 2026

മീനങ്ങാടി സ്മാർട്ട് റസിഡൻഷ്യൽ അസോസിയേഷന്റെ വാർഷികവും പുതുവത്സരാഘോഷവും ഡിസംബർ 29 ന്

0
IMG_20171227_122345
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: മീനങ്ങാടി  സ്മാർട്ട് റസിഡൻഷ്യൽ അസോസിയേഷന്റെ വാർഷികവും പുതുവത്സരാഘോഷവും ഡിസംബർ  29 ന് വൈകുന്നേരം മൂന്ന്  മണി മുതൽ  മീനങ്ങാടി മാര്ക്കറ്റ് റോഡിലെ സ്മാർട്ട്  നഗറിൽ  നാക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മണിക്ക് നടക്കുന്ന സൗജന്യ  ജീവിതശൈലി രോഗനിര്ണയക്യാമ്പും, നേത്രപരിശോധനാ ക്യാമ്പും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ  ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റര് ചെയ്യുന്ന 100 പേര്ക്കാണ്  മെഡിക്കല് ക്യാമ്പിൽ  പ്രവേശനം ഉണ്ടാവുക. രജിസ്ട്രേഷന് അന്നേ ദിവസം രണ്ടര മുതൽ  ആരംഭിക്കും. ജീവിതശൈലി രോഗനിര്ണയക്യാമ്പിന് മീനങ്ങാടി ഹെൽത്ത്  കെയർലാബും, നേത്ര പരിശോധനാ ക്യാമ്പിന്  കാര്യമ്പാടി കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഡോ. രാജൻ  സിറിയക്കും നേതൃത്വം നല്കും.  വെകുന്നേരം ആറ് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ. അരുൾ . ആർ . ബി കൃഷ്ണ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും,  സദ്ഭാവന ഒാർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടാകും.   പ്രോഗ്രാം ഡയറക്ടർ തോമസ് തുരുത്തുമ്മേൽ, സ്മാർട്ട്  റസിഡൻസ്  അസോസിയേഷൻ  പ്രസിഡന്റ് ബേബി. വി. കുര്യാക്കോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *