April 15, 2026

‘കളേഴ്‌സ് ഓഫ് സയലന്‍സ്’കവിതാ സമാഹാരം പ്രകാശനം ചെയ്തു

0
04-5
By ന്യൂസ് വയനാട് ബ്യൂറോ
കൂളിവയല്‍:   ഡബ്ലു .എം.ഒ.ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകന്‍ അബൂതാഹിറിന്റെ പ്രഥമ ഇംഗ്ലീഷ് കവിതാ സമാഹാരം ഡബ്ലു.എം.ഒ.ഗസ്സാലി കോളേജില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി പ്രകാശനം നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ബത്തേരി,ഫെയര്‍ലാന്റ് സ്വദേശിയായ അബുതാഹിര്‍ പ്രൈമറി തലംമുതല്‍ വയനാട് മുസ്ലീം ഓര്‍ഫനേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.സമയവും ജീവിതവും ധ്യാനാത്മകമായി സന്നിവേശിപ്പിച്ച വരികളാണ് പുസ്തകത്തിന്റെ ആത്മാവെന്ന്‍  കവിതാസമാഹാരം എഡിറ്റ് ചെയ്ത പ്രശസ്ത എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.പ്രകൃതിയും,സാമൂഹിക ഇടപടലുകളും,ഏകാന്തതയും,അനുവാചകന് നവ്യമായൊരു വായനാനുഭവം പകരുമെന്ന്‍ കവി വീരാന്‍കുട്ടി രേഖപ്പെടുത്തി.ചടങ്ങില്‍ ഡോ.ഗള്‍ഫാര്‍ മുഹമ്മദലി,എം.എ.മുഹമ്മദ് ജമാല്‍ സാഹിബ്,ടി.ഉഷാകുമാരി,മായന്‍ മണിമ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *