October 17, 2026

കർമ്മനിരതരായി നാട്ടുകാർ: 2500 സന്നദ്ധ പ്രവർത്തകർ ചേർന്ന് കുറ്റ്യാടി ചുരം വൃത്തിയാക്കി. മാതൃകയെന്ന് കോഴിക്കോട് കലക്ടർ യു.വി.ജോസ്

0
FB_IMG_1514433045070
By ന്യൂസ് വയനാട് ബ്യൂറോ
  താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് പതിവായതോടെ കുറ്റ്യാടി ചുരം വഴിയുള്ള വാഹന ഗതാഗതം വർദ്ധിച്ച സാഹചര്യത്തിൽ നാട്ടുകാർ ചേർന്ന് ചുരം വൃത്തിയാക്കി.   കാവിലുംപാറ, തൊണ്ടർനാടു് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലാണ്  കുറ്റ്യാടി ചുരം വൃത്തിയാക്കിയത്.. 2500 ൽ പരം സന്നദ്ധ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ, തൊണ്ടർനാടു് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാൻസിസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.സി..സലിം' ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. കേശവൻ മാസ്റ്റർ വാർഡ് മെമ്പർമാരായ സുനിത ദിലീപ് ഉഷ അനിൽ കുമാർ, മുസ്ഥഫ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു. സന്നദ്ധ പ്രവർത്തനം വീക്ഷിക്കാനെത്തിയ കോഴിക്കോട് കലക്ടർ യു.വി.ജോസ് നാട്ടുകാരെ അഭിനന്ദിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *