August 10, 2026

പി.കുഞ്ഞിക്കണ്ണന്റെ മകൻ പി. ഗഗാറിൻ ഇനി വയനാട്ടിൽ സി.പി.എമ്മിനെ നയിക്കും.

0
IMG-20171228-WA0007
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിൽ തൊഴിലാളി സംഘടനാ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന പി. കുഞ്ഞിക്കണ്ണന്റെ മകൻ പി. ഗഗാറിൻ വയനാട്ടിൽ ഇനി സി.പി.എമ്മിനെ നയിക്കും.സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുൻ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി. ഗഗാറിനെ പുതിയ വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കൽപ്പറ്റ സി.ഭാസ്കരൻ നഗറിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന ജില്ലാ സമ്മേളനത്തിലാണ് ഗഗാറിനെ തിരഞ്ഞെടുത്തത്. 1973- മുതൽ സി.പി.എം. വയനാട്  ജില്ലാ കമ്മിറ്റിയംഗമായിരുന്ന പി.കുഞ്ഞി ക്കണ്ണൻ മൂന്ന് വർഷം മുമ്പാണ് മരിച്ചത്. കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് പി. ഗഗാറിൻ ആദ്യമായി ജില്ലാ കമ്മിറ്റിയംഗമാവുന്നത്. വയനാട്ടിൽ സി.പി.എം ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന പ്രത്യേക സാഹചര്യത്തിലാണ് ഗഗാറിൻ ചുമതലയേൽക്കുന്നത്. വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ ഉഷ അംഗൺവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ്  യൂണിയൻ സി .ഐ.ടി യു. ജില്ലാ സെക്രട്ടറിയാണ്. രണ്ട് മക്കളുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *