June 20, 2026

സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് മൂന്ന് പേർ കൂടി .: എ.എൻ.പ്രഭാകരനും കെ.ശശാങ്കനും സംസ്ഥാന പ്രതിനിധികൾ

0
IMG_20171228_133727
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക്  മൂന്ന് പേരെ കൂടി പുതുതായി ഉൾപ്പെടുത്തി. ഒ.ആർ.കേളു എം.എൽ.എ., കെ.സുഗതൻ, പി.ആർ. ജയപ്രകാശ് എന്നിവരാണ് പുതിയ അംഗങ്ങൾ. ജില്ലാ സെക്രട്ടറിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്ന എ.എൻ. പ്രഭാകരനും കെ.ശശാങ്കനും സംസ്ഥാന സമ്മേളന പ്രതിനിധികളായി. എം. വേലായുധൻ, കെ.വി.മോഹനൻ, വി.ഉഷാകുമാരി, സുരേഷ് താളൂർ, കെ.റഫീഖ്, ഇ.എ. ശങ്കരൻ, പി.കൃഷ്ണപ്രസാദ്, എം.എസ്. ഫെബിൻ എന്നിവരാണ് സംസ്ഥാന സമ്മേളനത്തിനുള്ള മറ്റ് പ്രതിനിധികൾ. ഇപ രിൽ എം.എസ്. ഫെബിൻ, ഇ.എ. ശങ്കരൻ എന്നിവരൊഴികെ മറ്റുള്ളവർ ജില്ലാ കമ്മിറ്റിയംഗങ്ങളാണ്. സി.കെ.ശശീന്ദ്രൻ എം.എൽ.എ കെ.ഷമീർ, സി.കെ.സഹദേവൻ, പി.വാസുദേവൻ, വി.വി.ബേബി, ടി.ബി.സുരേഷ്, രുക്മണി സുബ്രമണ്യൻ, എം.സെയ്ത്, എം.മധു, കെ.എം. വർക്കി മാസ്റ്റർ, പി.വി.സഹദേവൻ, പി.കെ.സുരേഷ്, പി.എസ്. ജനാർദ്ദനൻ, വി.പി.ശങ്കരൻ നമ്പ്യാർ എന്നിവരാണ് മറ്റ് ജില്ലാ കമ്മിറ്റിയംഗങ്ങൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *