April 19, 2026

വിവരാവകാശ പ്രവർത്തകനെ വീട് കയറി അക്രമിച്ചതായി പരാതി.

0
IMG_20171229_121524
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ നിയമപ്രകാരം പരാതി നൽകി  വിവരങ്ങൾ ശേഖരിക്കുന്നതിന്റെ പേരിൽ വിവരാവകാശ പ്രവർത്തകനെ വീട് കയറി ആക്രമിച്ചതായി പരാതി. ദളിത് സേന വയനാട് ജില്ലാ പ്രസിഡണ്ട് പി.യു.മാർക്കോസാണ് പരാതിക്കാരൻ. കഴിഞ ഡിസംബർ നാലിനാണ് തന്നെയും മകനെയും ഒരു സംഘം ആളുകൾ ബത്തേരി കുപ്പാടി വേങ്ങൂരിലെ അമ്മാവന്റെ വീട്ടിൽ വെച്ച് ആക്രമിച്ചത്. ഇതിൽ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് വിവരാകാശ നിയമപ്രകാരം കേസിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ  പൊലിസ് നൽകിയില്ല. 

  വാഴവറ്റ കല്ലുവാടിയിലെ വീട്ടമ്മയെ സർക്കാർ ജീവനകാരൻ ബലാൽസംഗം ചെയ്ത കേസിലും വീട്ടമ്മക്കും നീതി ലഭിച്ചില്ലന്ന് പി.യു. മാർക്കോസ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *