April 29, 2024

പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല്‍ റോഡ്‌;ഒപ്പ് ശേഖരണ സമാപനം ജനുവരി 13ന്

0
 
കല്‍പ്പറ്റ:പ്രധാന മന്ത്രിക്കും, മുഖ്യ മന്ത്രിക്കും ഭീമ ഹര്‍ജി നല്‍കുന്നതിനായി പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല്‍ റോഡ്‌ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ബദല്‍ റോഡ്‌ വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ഒപ്പ് ശേഖരണത്തിന്‍റെ സമാപനം ഡിസംബര്‍ 30-ല്‍ നിന്ന് ജനുവരി 13-ലേക്ക് മാറ്റുവാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ സംഘടനകളുടെയും സമാന ചിന്താഗതിക്കാരായ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണു ഒപ്പു ശേഖരണം നടത്തുന്നത്. ഒപ്പ് ശേഖരണത്തില്‍ വന്‍ ജന പിന്തുണ ലഭിച്ചു വരുന്നതായി യോഗം വിലയിരുത്തി. ഇരുപതിനായിരത്തോളം ആളുകള്‍ അനുഭാവം പ്രകടിപ്പിച്ചു ഇതിനകം ഒപ്പു ശേഖരണത്തില്‍ പങ്കാളികളായി. വയനാടിന്‍റെ വികസന മുന്നേറ്റത്തില്‍ ഈ ബദല്‍ റോഡ്‌ അനിവാര്യമാണ്. ചുരത്തില്‍ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ബദല്‍ റോഡിന്‍റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നതായി യോഗം വിലയിരുത്തി.
സമരത്തിന്‍റെ അടുത്ത ഘട്ടമെന്ന നിലയില്‍ ജനുവരി 13-ന് പടിഞ്ഞാറത്തറയില്‍ വമ്പിച്ച ജനകീയ കൂട്ടായ്മ  സംഘടിപ്പിക്കും. പടിഞ്ഞാറത്തറ ടൌണില്‍ വായ്‌ മൂടി കെട്ടി പ്രകടനവും ജനകീയ പ്രക്ഷോഭ സദസ്സും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ജനകീയ സായാഹ്ന പ്രക്ഷോഭ സദസ്സ് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ചെയര്‍മാനായ ശ്രീ.ഫ്രാന്‍സീസ് ജോര്‍ജ് (Ex. M.P) ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ചുരം ബദല്‍ റോഡിന് തുക വകയിരുത്തുവാന്‍ സംസ്ഥാന ഗവര്‍മെന്‍റ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.എ. ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. വി.എസ് ചാക്കോ, അഡ്വക്കേറ്റ് ജോര്‍ജ് വാതുപറമ്പില്‍, ജോസഫ് കാവാലം, വില്‍സണ്‍ നെടുംകൊമ്പില്‍,  കമല്‍  ജോസഫ്,  ടി.പി.കുര്യാക്കോസ്‌, ജോര്‍ജ് ഊരാശ്ശേരി, എ.പി. കുര്യാക്കോസ്‌, പീറ്റര്‍ എം.പി. പൗലോസ്‌ കുരിശിങ്കല്‍, സാബു ചക്കാലക്കുടി, ജിനീഷ് ബാബു, ബിജു അലക്സ്, സുനില്‍ അഗസ്റ്റിന്‍ സതീഷ്‌ പോള്‍, പാറക്കല്‍ കുര്യന്‍, പ്രിന്‍സ്‌ പി.വി., തോമസ്‌ ഇ.റ്റി, തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *