April 29, 2024

കോണ്‍ഗ്രസ്സ് തിരിച്ചു വരവിന്റെ പാതയില്‍: ഷാനിമോള്‍ ഉസ്മാന്‍

0
01 11
കല്‍പ്പറ്റ: കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യമാണെന്നും, അതിന്റെ മുന്നോടിയായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കാണിക്കുതെന്നും കോഗ്രസ്സ് പാര്‍ട്ടിയുടെ 133-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമാള്‍ ഉസ്മാന്‍. 
കേരളത്തില്‍ പൊതുവിതരണ സമ്പ്രദായവും, ക്രമസമാധാന തകര്‍ച്ചയും ആണ് ഇടതുപക്ഷ ഗവമെന്റിന്റെ മുഖമുദ്ര. 8 മാസമായി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കൊടുത്തിട്ടില്ല, വിലസ്ഥിരത പിടിച്ച് നിര്‍ത്തേണ്ട റേഷന്‍ ഷോപ്പുകള്‍ അടച്ചു പൂട്ടാന്‍ പോകുന്നു, ബാറുകള്‍ തുറന്ന്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് ഗവണ്‍മെന്റ് ചെയ്യുതെും ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, കെ.കെ അബ്രാഹം, സി.പി വര്‍ഗ്ഗീസ്, വി.എ മജീദ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി പോക്കര്‍ ഹാജി, പ്രഭാകരന്‍ മാസ്റ്റര്‍, എം.എ ജോസഫ്, മംഗ്ഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ.എം ആലി, എന്‍.എം വിജയന്‍, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, ഡി.പി രാജശേഖരന്‍, പി.എം സുധാകരന്‍, എന്‍.സി കൃഷ്ണകുമാര്‍, എടയ്ക്കല്‍ മോഹനന്‍, ഒ.ആര്‍ രഘു, ശോഭനകുമാരി, ആര്‍.പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ഉലഹാന്‍ നീറന്താനം, പി.ടി സജി, പി.കെ കുഞ്ഞുമൊയ്തീന്‍, പോള്‍സ കൂവയ്ക്കല്‍, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, കെ.ഇ വിനയന്‍, ചിമ്മ ജോസ്, വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, ടി.ജെ ജോസഫ്, കെ.ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *