April 19, 2026

സിപിഐ ജില്ലാസമ്മേളനം ഫെബ്രുവരി 7,8,9,തിയ്യതികളിൽ മാനന്തവാടിയിൽ; ഒരുക്കങ്ങൾ ആരംഭിച്ചു

0
cpi
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 2018 ഫെബ്രുവരി 7 ,8,9 തിയ്യതികളിൽ മാനന്തവാടിയിൽ നടക്കുന്ന സി പി ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. സമ്മേളനത്തിന്റെ പ്രചാരണത്തിന് വേണ്ടി വൻ ഒരുക്കങ്ങളണ് സ്വാഗതസംഘം എർപ്പെടുത്തുന്നത്.വിവിധ നേതാക്കളുടെ പേരിലുള്ള കമാനങ്ങൾ, പുതിയരീതിയിൽ 1000 ലധികം ബോർഡുകൾ,പോസ്റ്റർ, ഫെയ്സ് ബുക്ക് പേജ്, സിപിഐ ജില്ലാ സമ്മേളനത്തിന്റെ വെബ് പേജ് എന്നിവയും ഒരുക്കുന്നുണ്ട് സമ്മേളന നഗരിയിലും 23മാത് പാർട്ടി കോൺഗ്രസിന്റെ 23 കൊടികൾ മാനന്തവാടി താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ ഉയർത്തുന്നതിന് വേണ്ടി കമുങ്ങ് മുറിക്കുന്നതിന് വേണ്ടി നിരവധി പ്രവർത്തകരാണ് അവേശപുർവ്വം എത്തിയത്.സ്വാഗതസംഘം ചെയർമാൻ എൽ.സോമൻനായർ, ജനറൽകൺവീനർ ഇ ജെ.ബാബു, ജോണി മറ്റത്തിലാനി, കെ.പി.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ്ബാബു, അസ്സിസ്കോട്ട, പി.നാണു, കെ.സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുങ്ങൾ നടക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *