August 11, 2026

നിർഝരി നാട്യ – ദൃശ്യ കലാകേന്ദ്രം കലാവിരുന്ന് പടിഞ്ഞാറത്തറയിൽ 30-ന്

0
IMG_20171229_123126
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: പടിഞ്ഞാറത്തറ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർഝരി നാട്യ – ദൃശ്യകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഭരതനാട്യം, ചെണ്ടവാദ്യം എന്നിവയുടെ അരങ്ങേറ്റവും കലാവിരുന്നും 30-ന് പടിഞ്ഞാറത്തറ ഗവ: ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

   2013-ൽ പടിഞ്ഞാറത്തറയിൽ ആരംഭിച്ച കലാകേന്ദ്രം  അഞ്ചാം വയസ്സിലേക്ക്  കടക്കുന്നതിന്റെ ഭാഗമായാണ് കലാവിരുന്ന് നടത്തുന്നത്. അരങ്ങേറ്റം കൂടാതെ  നൃത്തവും ഉപകരണസംഗീതവും നാടകവും ഗാനമേളയും ഉണ്ടാകും. വയലിൻ, ഗിറ്റാർ, കീബോർഡ്, ശാസ്ത്രീയ സംഗീതം, ചെണ്ടവാദ്യം, ഭരതനാട്യം, ചിത്രരചന എന്നിവയിൽ നിർഝരി പരിശീലനം നൽകി വരുന്നുണ്ടന്ന് എം. പ്രദീപ് കുമാർ പറഞ്ഞു. എ.അബ്ദുൾ നാസർ, പി.നാസർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *