April 15, 2026

വയനാട് ജില്ലാ യോഗക്ഷേമസഭ തിരുവാതിര ആഘോഷം ജനുവരി ഒന്നിന് കാവും മന്ദത്ത്

0
IMG_20171229_120310
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ യോഗക്ഷേമസഭ വനിതാ വിഭാഗവും ശ്രീ നീരൂർ ശിവക്ഷേത്ര മാതൃസമിതിയും നേതൃത്വം നൽകുന്ന തിരുവാതിര ആഘോഷം ജനുവരി ഒന്നിന് കാവും മന്ദം നീരൂർ ശിവക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

      ഇതോടനുബന്ധിച്ച് ശിവപാർവ്വതി പരിണയത്തെ ഓർമ്മപ്പെടുത്തുന്ന എട്ടങ്ങാടി നിവേദ്യം, തുടിച്ചു കുളി, ഊഞ്ഞാലാട്ടം, പാതിരാപ്പൂ ചൂടൽ, തിരുവാതിരക്കളി, ആർദ്രാ ജാഗരണം, എന്നിവ നടക്കും. നെടുമംഗല്യത്തിനും കുടുംബ ഐക്യത്തിനും വേണ്ടിയാണ് അനുഷ്ഠാനങ്ങളോടെ തിരുവാതിര  ആഘോഷിക്കുന്നത്. 
         ദീപാരാധനക്ക് ശേഷം നടക്കുന്ന സമ്മേളനം പ്രശസ്ത ഭാഗവതാചാര്യ എളപ്പില ശ്രീദേവീ അന്തർജ്ജനം ഉദ്ഘാടനം ചെയ്യും. വനിതാ സഭാപ്രസിഡണ്ട് പുറഞ്ചേരി ഉഷ അന്തർജ്ജനം അധ്യക്ഷത വഹിക്കും. യോഗക്ഷേമസഭാ സംസ്ഥാന കൗൺസിൽ അംഗം മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *