April 27, 2024

വനിതാ ദിനത്തില്‍ ‘ജെന്റര്‍ ആര്ട്ട് തിയറ്ററുമായി’ കുടുബശ്രീ

0
Kudumbasree 4
കല്‍പ്പറ്റ : ജില്ലാ കുടുബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജെന്റര്‍ ആര്ട്ട് തിയറ്റര്‍ ഒരുങ്ങുന്നു. ജില്ലയിലെ 300ഓളം കലാകാരന്‍മാരെയും കലാകാരികളെയും അണിനിരത്തിയാണ് തിയറ്റര്‍ ആരംഭിക്കുന്നത്. മങ്ങിപോകുന്ന. കേരളത്തിന്റെ തനത് കലകളെ സംരക്ഷിച്ചുകൊണ്ട് കേരളത്തിനകത്തും പുറത്തുമായുള്ള വേദികളില്‍ കലാ വിരുന്നോരുക്കലാണ് ജെന്റര്‍ തിയറ്ററിന്റെ പ്രഥമ ലക്ഷ്യം. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക് കലകള്‍, പരമ്പരാഗത നാടന്‍ കലകള്‍, നാടകം, നൃത്തം, സംഗീതം തുടങ്ങി എല്ലാവിധ കലകളെയും സമന്വയിപ്പിച്ചാണ് തിയറ്റര്‍ ആരംഭിക്കുന്നത്. 
ജില്ലയിലെ തിരഞ്ഞെടുത്ത കലാകാരന്‍മാര്‍ക്ക് രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ഇന്ത്യയിലെ പ്രശസ്ത കലാകാരുടെ നേതൃത്വത്തിലാണ് പരിശീലന കളരിയും മറ്റും നടക്കുക. ഫോക്ക്‌ലോര്‍ അക്കാദമിയുടെയും സ്പിക്മാക്കെയുടെയും നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ട പരിശീലനം നടത്തുന്നത്. മികച്ച കലാകാരെ വാര്‍ത്തെടുത്തുകൊണ്ട്, വനിതാ ദിനത്തില്‍ കലാകൂട്ടായ്മയുടെ ആദ്യപ്രദര്‍ശനം നടത്താനുള്ള പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ഏതുതരം കലാപരമായ കഴിവുള്ളവര്‍ക്കും ജെന്റര്‍ തിയറ്ററിന്റെ ഭാഗമാകാം. താല്പര്യമുള്ളവര്‍ 9496293885, 04936202033 എന്നീ നമ്പറില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *