April 29, 2024

ഖാദി ഓണം ബക്രീദ് മേള തുടങ്ങി

0
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പി ക്കുന്ന
ഖാദി ഓണം ബക്രീദ് മേള കൽപ്പറ്റ ഖാദി സൗഭാഗ്യ അങ്കണത്തിൽ സി.കെ.ശശീന്ദ്രൻ എം. 
എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി.നസീമ അദ്ധ്യക്ഷത
വഹിച്ചു. കൗൺസിലർ ജി. വിനോദ് ആദ്യ വിൽപ്പന നടത്തി. ലീഡ് ബാങ്ക് മാനേജർ ജി.
വിനോദ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് എൗിറ്ററ് എൻ. സ തീഷ് കുമാർ
എന്നിവർ ആശംസയർപ്പിച്ചു. ഖാദി ബോർഡ് ഡയറക്ടർ സി. കെ.അനിൽകുമാർ സ്വാഗതവും പ്രോജക്ട് ആഫീസർ കെ.പി. ദിനേഷ്‌കുമാർ നന്ദിയും പറഞ്ഞു.
ആഗസ്റ്റ് 24 വരെയുള്ളമേളയിൽ നിരവധി ആനുകൂല്യങ്ങളും സമ്മാനപദ്ധതികളുമുണ്ട്. 30
ശതമാനം വിലക്കുറവുണ്ട്. സർക്കാർ ജീവനക്കാർക്ക് ക്രഡിറ്റ് വ്യവസ്ഥയിലും ഖാദി ഉൽപ്പന്നങ്ങൾ ലഭിക്കും. ഒന്നാം സമ്മാനം മാരുതി വാഗൺ ആർ കാർ, രണ്ടാം സമ്മാനം 5 പവൻ
സ്വർണ്ണ നാണയം, മൂന്നാം സമ്മാനം ഒരു പവൻ വീതം രണ്ടു പേർക്ക്. ഓരോ ആഴ്ചയിലും
5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ, ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന
കൂപ്പണും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *