July 15, 2026

കാറ്റും മഴയും ശക്തം: മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റി: ഷട്ടർ വീണ്ടും ഉയർത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും ശക്തമായി. കഴിഞ്ഞ രാത്രി തോരാതെ പെയ്ത മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വീണ്ടും നൂറ് കണക്കിന് കഴും ബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പടിഞാറത്തറ, തൃക്കൈപ്പറ്റ എന്നിവിടങ്ങളിൽ ജില്ലാ ഭരണകൂടം പുതിയ രണ്ട്   ദുരിതാശ്വാസ   ക്യാമ്പുകൾ കൂടി ആരംഭിച്ചു. വൃഷ്ടി  പ്രദേശങ്ങളിൽ കനത്ത മഴയും മണ്ണിടിച്ചിലും കാരണം  ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നു. രാത്രി ഷട്ടർ വീണ്ടും ഉയർത്തി. ഇത് വെള്ളപ്പൊക്കത്തിന്റെ  രൂക്ഷത വർദ്ധിപ്പിക്കുകയാണ്. ഇനിയും ഷട്ടർ ഉയർത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *