September 15, 2026

പ്രളയക്കെടുതി:ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡുകളിൽ സമിതി

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ
വാർഡ്തലത്തിൽ ഏകോപനസമിതി രൂപീകരിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,
സന്നദ്ധ പ്രവർത്തകർ, പാരാ വൡർ, പ്രേരക്മാർ, ആശാവർക്കർമാർ, കുടുംബശ്രി
പ്രവർത്തകർ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. കളക്‌ട്രേറ്റിൽ ചേർന്ന
ദുരിതാശ്വാസ പ്രർത്തനങ്ങളുടെ ഏകോപനം സംബന്ധിച്ച് ത്രിതല പഞ്ചായത്ത്
പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ക്യാമ്പുകളിൽ കഴിയുന്നവരുടെ വീടുകൾ വാസയോഗ്യമാക്കുന്നതിന് അടിയന്തര
പ്രാധാന്യം നൽകും. നിലവിൽ ക്യാമ്പുകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്
സ്‌കൂളുകളിലാണ്. സ്‌കൂളുകൾ തുറക്കുന്ന മുറയ്ക്ക് സ്വന്തം വീടുകളിലേക്ക്
മടങ്ങിപോകാൻ സാധ്യമല്ലാത്തവർക്ക് പഞ്ചായത്ത് തലത്തിൽ താൽക്കാലിക സംവിധാനം
ഒരുക്കും. കുടിവെളളം ശുദ്ധികരിക്കുന്നതിന് ക്ലോറിൻ ഗുളികകൾ നൽകും.
പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവരുടെ കണക്കുകൾ വാർഡ് സമിതികൾ ശേഖരിക്കും.
തൽക്കാലം സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ
പറഞ്ഞു. നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളുടെ വിവരങ്ങൾ വാർഡുതലത്തിൽ ശേഖരിക്കണം.
ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണം.
 വെളളം കയറി വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം
പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊഴുതന പഞ്ചായത്തിൽ പ്രകൃതി
ദുരന്തങ്ങൾ പെരുപ്പിച്ച് കാട്ടി ജനങ്ങൾക്കിടയിൽ അനാവശ്യഭീതി പരത്തുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുെന്നും ഇക്കാര്യത്തിൽ പോലീസ് പരിശോധന നടത്തണമെന്നും
ആവശ്യമുയർന്നു. പ്രളയ ദുരിതാശ്വാസത്തിനായി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ
ഭേദഗതി വരുത്താൻ ഡി.പി.സി യോഗം വിളിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ
ആവശ്യപ്പെട്ടു. വീടുകൾ തകർന്നവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വിടുകളുടെ
പുനർനിർമ്മാണം ഉറപ്പുവരുത്തണം. തുടർച്ചയായി മണ്ണിടിച്ചിൽ മൂലം വീടുകൾക്ക്
സുരക്ഷാഭീഷണിയുണ്ട്. മണ്ണു നീക്കം ചെയ്യുന്ന പ്രവർത്തികൾ തൊഴിലുറപ്പ്
പദ്ധതിയിൽപ്പെടുത്താൻ തൊഴിലുറപ്പിന്റെ മാർഗരേഖകളിൽ ഭേദഗതി വരുത്തുന്നതിന്
ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. തകർന്ന
വീടുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ തദ്ദേശ സ്വയംഭരണ
എഞ്ചിനിയർമാർക്കൊപ്പം തൊഴിലുറപ്പ് പദ്ധതിയിലെ സാങ്കേതിക വിഭാഗത്തിന്റെയും
സഹകരണം തേടണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 
ദുരന്ത ബധിത പ്രദേശങ്ങളുടെ ഭൂമിശാസ്ത്ര പഠനം നടത്താൻ സംസ്ഥാനതലത്തിൽ
ഒരു വിദഗ്ദ്ധ സംഘത്തെ അയക്കാൻ സർക്കാറിനോട് അവശ്യപ്പെടാനും യോഗത്തിൽ
തീരുമാനമായി. സി.കെ.ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ.ബി.നസീമ, ദുരിതാശ്വാസ സ്‌പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം, ജില്ലാ
കളക്ടർ എ.ആർ.അജയകുമാർ, സബ്കളക്ടർ എൻ.എസ്.കെ.ഉമേഷ്, എ.ഡി.എം.
കെ.അജീഷ്, ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ്
ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *