May 19, 2024

ആത്മ ഓഫീസ് അടച്ചിട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന് കർഷകർ

0
കാലവര്‍ഷ ദുരിതത്തെ അതിജീവിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ഓഫീസുകളും അവധിയില്ലാതെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം അവഗണിച്ച് കൃഷിവകുപ്പിന്റെ ആത്മ ഓഫീസ് രണ്ട് ദിവസം അടച്ചിട്ടതായി പരാതി.. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന് സമീപമുള്ള അഗ്രികള്‍ച്ചര്‍ ടെസ്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി എന്ന ഈ ഓഫീസ് രണ്ട് ദിവസമായി അടഞ്ഞു കിടക്കുകയാണ്. മൂന്ന് സ്ഥിരം ജീവനക്കാരും നാല് കരാര്‍ ജീവനക്കാരുമടക്കം ഏഴ് പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
 ജില്ല ഇതുവരെ കാണാത്ത പ്രകൃതിദുരന്തത്തില്‍ നിന്നും കരകയറാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. കലക്ടറേറ്റ് രാത്രികളില്‍ പോലും സജീവമാണ്. എല്ലാ ഓഫീസുകളും അവധിയില്ലാതെ പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ കേശവേന്ദ്രകുമാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും വിവരങ്ങള്‍ ശേഖരിച്ച് കൈമാറുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ഇതെല്ലാം പാടെ അവഗണിച്ചാണ് ആത്മ ഓഫീസ് അടച്ചുപൂട്ടി ജീവനക്കാര്‍ മുങ്ങിയത്.
കൃഷി വകുപ്പിലെ ജീവനക്കാരെയാണ് ആത്മയിലേക്ക് മാറ്റുക. ഒരു ലക്ഷത്തിന് മുകളിലാണ് ചിലരുടെ മാസ ശമ്പളം. കര്‍ഷകര്‍ക്ക് കൃഷിയുടെ ആധുനീക സാങ്കേതികവിദ്യകളും പ്രദര്‍ശനങ്ങളും കൈമാറുകയാണ് പ്രധാന ലക്ഷ്യം. കാലവര്‍ഷത്തെ തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഈ സമയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ സഹായിക്കലാണ് ചുമതല. കാര്‍ഷിക മേഖലയിലെ നഷ്ടം തിട്ടപ്പെടുത്തലും മറ്റുമായി ധാരാളം ജോലി ഇവിടെ ഉള്ളപ്പോഴാണ് ഓഫീസ് അടച്ചുപൂട്ടി ജീവനക്കാര്‍ മുങ്ങിയിരിക്കുന്നത്. ഇതിനെതിരെ നടപടി എടുക്കണമെന്ന് കർഷകർ  ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *