April 24, 2024

വയനാട് പുക രഹിത ജില്ലയാകുന്നു: സമ്പൂർണ്ണ എൽ.പി.ജി. ജില്ലയാകാനൊരുങ്ങി വയനാട്.

0
Img 20190104 115731
കൽപ്പറ്റ:  കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച  പ്രധാൻമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ വയനാട് ജില്ലയിൽ സമ്പൂർണ്ണ എൽ.പി. ജി. ജില്ലയാക്കി മാറ്റുമെന്ന്  ജില്ലാ സപ്ലൈ ഓഫീസർ കൽപ്പറ്റയിൽ അറിയിച്ചു. വയനാട്  ജില്ലയെ പൂർണ്ണമായും പുക രഹിത ജില്ലയാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ഉജ്ജ്വല യോജന പദ്ധതിയിൽ ഇതുവരെ 15000 കണക്ഷൻ നൽകിയതായും ജില്ലാ സപ്ലൈ ഓഫീസർ കെ.വി. പ്രഭാകരൻ  നോഡൽ ഓഫീസർ അഭിലാഷ് രാമചന്ദ്രൻ ,  ഏജൻസി പ്രതിനിധി  ടി. സത്യനാഥൻ എന്നിവർ പറഞ്ഞു.ഗ്രാമീണമേഖലയിലെ അനവധി ദരിദ്ര കുടുംബങ്ങൾ എൽപിജി യിലേക്ക് മാറുമ്പോൾ അടുക്കളകളിലെ മലിനീകരണം തടയപ്പെടുന്നു. അത് കൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങൾ  ഇല്ലാതാകുന്നു, ഖര ഇന്ധനങ്ങൾ വഴി പുറന്തള്ളപ്പെടുന്ന മീഥേൻ ,കരി, ജൈവ കാർബൺ, എന്നിവ വഴി ആഗോളതാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളെ തടയുന്നു, തുടങ്ങിയവയാണ് ഈ പദ്ധതിയുടെ മറ്റു പ്രയോജനങ്ങൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *