April 26, 2024

ദുരിത ബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ എൻ. എസ്. എസ്. വളണ്ടിയർമാർ

0
Img 20190107 Wa0115
മാനന്തവാടി : നൂറ്റാണ്ട് കണ്ട ഏറ്റവും തീവ്രമായ പ്രളയ ദുരന്തം ഏറ്റുവാങ്ങിയ വയനാട് ജില്ലയിലെ ദുരിത ബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ കർമപദ്ധതിയുമായി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ രംഗത്ത്. കോഴിക്കോട് സർലകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന പുളിക്കൽ മദീനത്തുൽ ഉലൂമിലെ 23&169 NSS യൂണിറ്റിലെ വിദ്യാർത്ഥികളാണ് 7 ദിവസത്തെ കർമ പദ്ധതിയുമായി വയനാടിന് സാന്ത്വനം നൽകുന്നത്. നവകേരള നിർമാണ പങ്കാളിത്തം, ദുരിത ബാധിതർക്കുള്ള മാനസിക പുനരധിവാസം, തടയണ നിർമാണം, പഠനവീട് സജ്ജീകരണം, പ്രീമാരിറ്റൽ വർക്ക്‌ ഷോപ്പ്, ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണം, വയനാടൻ കലോത്സവം, കിഡ്സ്‌ ഫെസ്റ്റ്, പുഴ പരിപാലനം, നാട്ടറിവ് ശേഖരണം എന്ന വ്യത്യസ്ത പദ്ധതികളാണ് `ഞങ്ങളുണ്ട് കൂടെ´ എന്ന തലക്കെട്ടിലുള്ള സപ്തദിന ക്യാമ്പിലുള്ളത്.  കോളേജ് പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ്‌ ശാക്കിർ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. സി.എം സാബിർ നവാസ് അധ്യക്ഷത വഹിച്ചു. ഡോ.  ടി പി മുഹ്തസിം ബില്ല, വളണ്ടിയർ സെക്രട്ടറി ഷബീബ്, ഹെഡ് അക്കൗണ്ടന്റ് അഹമ്മദ് ബഷീർ തോട്ടത്തിൽ, ലൈബ്രെറിയൻ ടി റഹീബ്, സീനിയർ ക്ലർക് റഫീഖ് പുളിക്കൽ,എക്കണോമിക്സ് ലക്ചറർ പി.ജംഷീർ, തലപ്പുഴ പാലിയേറ്റീവ് കെയർ കോർഡനേറ്റർ അബ്ദു റഹ്മാൻ,`ഒരുമ´ സെക്രട്ടറി അഷ്‌കർ, `കർമ´ സെക്രട്ടറി സുഹൈൽ,  കോർഡിനേറ്റർ ഹന്ന വർഗീസ്,   ഹംസ സാഹിബ്‌, അബ്ദു റഹിമാൻ സഫ്രോൺ, അബൂ സാഹിബ്  സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി ഞായറാഴ്ച ദുരിത ബാധിതരുടെ കുടുംബ സംഗമം നടത്തുമെന്ന് പ്രോഗ്രാം ഓഫീസർ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *