August 27, 2026

ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു.

0
IMG-20190108-WA0008
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി ഗ്ലോബൽ കെ.എം.സി.സി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ആദ്യത്തെ കിണർ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. പീച്ചംങ്കോട്   പ്രദേശത്തെ  ഇരുപതിലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതാണ് ആദ്യ പദ്ധതി. പ്രദേശത്ത് രൂക്ഷമായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഈ പദ്ധതി വലിയ അനുഗ്രഹമാകും. പരിപാടിയിൽ ഗ്ലോബൽ കെ.എം.സി.സി.  ജനറൽ സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു. റഫീഖ് കൂളിവയൽ അദ്ധ്യക്ഷത വഹിച്ചു.
ഹാരിസ് കാട്ടിക്കുളം, പി.വി.എസ്. മൂസ, കേളോത്ത് അബ്ദുള്ള, മുജീബ് വാരാമ്പറ്റ, കബീർ മാനന്തവാടി, മമ്മുട്ടി മാസ്റ്റർ തരുവണ, മമ്മൂട്ടി കുഞ്ഞിപീടിക, ആലിഹാജി, നൗഷാദ് കോറോത്ത്, കബീർ വെള്ളമുണ്ട, റഊഫ് വാളാട്, ഫൈസൽ വെള്ളമുണ്ട,സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു. റാഷിദ് തേറ്റമല നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *