September 2, 2026

വയനാട് പ്രസ്സ് ക്ലബ്ബിന്റെ കെ. ജയചന്ദ്രൻ പുരസ്കാരം മംഗളം സീനിയർ റിപ്പോർട്ടർ കെ.സുജിതിന്.

0
IMG-20190110-WA0033
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് പ്രസ്സ് ക്ലബ്ബിന്റെ കെ. ജയചന്ദ്രൻ പുരസ്കാരം മംഗളം  സീനിയർ  റിപ്പോർട്ടർ കെ.സുജിതിന്. ജൂറി അംഗങ്ങളായ ഒ.കെ. ജോണി , സി.എസ്. ചന്ദ്രിക    പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ പ്രദീപ് മാനന്തവാടി   ,പി.ഒ. ഷീജ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. മംഗളം ദിനപത്രത്തിൽ  പ്രസിദ്ധീകരിച്ച  ഊതി കത്തിക്കരുത് ആ"ചാരം " എന്ന പരമ്പരക്കാണ് പുരസ്കാരം . എം. വി.വസന്ത്,  ഒ.സി.മോഹൻരാജ്, റീന വർഗീസ് എന്നിവർ പ്രത്യേക പരാമർശത്തിന് അർഹരായി. .
2005 മുതൽ മംഗളത്തിൽ ജോലി ചെയ്യുന്നു.കോഴിക്കോട് ,വയനാട് ,കണ്ണൂർ ,മലപ്പുറം ബ്യൂറോകളിൽ ചീഫ് റിപ്പോർട്ടറായും കോഴിക്കോട് ,കോട്ടയം ഡെസ്കുകളിലും പ്രവർത്തിച്ചു.
മികച്ച അന്വേഷണാത്മക പത്ര പ്രവർത്തകനുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്കാരം, കേരള മീഡിയ അക്കാദമി അവാർഡ് ,സംസ്ഥാന സർക്കാരിന്റെ അംബേദ്കർ അവാർഡ് ,എം.ശിവറാം മെമ്മോറിയൽ ഗോൾഡ് മെഡൽ, സോളിഡാരിറ്റി അവാർഡ്, കെ.എം.അഹമ്മദ് സ്മാരക മാധ്യമ അവാർഡ്,സംസ്ഥാന പരിസ്ഥിതി മാധ്യമ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കരിവെള്ളൂർ സ്വദേശിയാണ്. പലിയേരി വീട്ടിൽ ഭാസ്കരൻ നായരുടെയും കെ.ശ കുന്തളയുടെയും മകനാണ്. ഭാര്യ: സുരഭി കെ.വി.മക്കൾ: അമന്യു.എസ് ,അവനി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *