March 19, 2024

വനപാതകളിൽ അനധികൃത രാത്രി സവാരി നടത്തുന്നതായി പരാതി

0
Mty Tholpetti 10

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ വനപാതകളിൽ അനധികൃത രാത്രി സവാരി
നടത്തുന്നതായി പരാതി. സ്വകാര്യ റിസോർട്ടുകളിൽ എത്തുന്നവർക്ക് വേണ്ടി
നടത്തുന്ന ഇത്തരം യാത്രകൾക്കെതിരെ നാട്ടുകാർ വനപാലകർക്ക് പരാതി
നൽകിയിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗികളുമായി വനത്തിന്സമീപത്ത് കൂടെ
കടന്നുപോകുന്ന വാഹനങ്ങൾ പോലും തടഞ്ഞ്നിർത്തി പരിശോധിക്കുന്ന വനപാലകർ
റിസോർട്ട് ഉമകൾ അനധികൃതമായി നടത്തുന്ന സവാരിക്ക് ഒത്താശ ചെയ്യുകയാണെന്ന്
നാട്ടുകാർ പറയുന്നു.

രാത്രിയിൽ ടോർച്ച് തെളിച്ച് മൃഗങ്ങളെ കാണുന്നതിനും മാനുകൾക്കും മറ്റും
ഭക്ഷണംനൽകുന്നതിനും സ്വകാര്യ വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾ
തയ്യാറാകുന്നുണ്ട്. ഇത് അപ്പപ്പാറ അടക്കമുള്ള പ്രദേശങ്ങളിൽ വന്യമഗ ശല്യം
രൂക്ഷമാകുന്നതിനും ഇടയാക്കുന്നുണ്ട്. വൻകിടക്കാർ നടത്തുന്ന നിയമ ലംഘനം
ശ്രദ്ധയിൽ പെട്ടിട്ടും വനപാലകർ കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ
ആക്ഷേപം. സ്വകാര്യറിസോർട്ടുകാർ രാത്രി സവാരി തുടർന്നാൽ വാഹനങ്ങൾ തടയാനും
നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.

വനത്തിലൂടെ രാത്രി സവാരി നടത്തുന്നത് സംബന്ധിച്ച് പരാതി
ലഭിച്ചിട്ടില്ലെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ ആർ. കീർത്തി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *