August 11, 2026

ബത്തേരി സെൻറ് ജോസഫ് ഇംഗ്ലീഷ് ഹൈസ്കൂൾ നാല്പത്തി രണ്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു.

0
JAYARAJ
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :- സുൽത്താൻ ബത്തേരി സെൻറ് ജോസഫ് ഇംഗ്ലീഷ് സ്‌കൂളിന്റെ നാല്പത്തിരണ്ടാമതു വാർഷികാഘോഷം സാൻജോസ് 2019 ന്റെ ഉൽഘടനം മഹാത്മാ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ സിറിയക് തോമസ് നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് ഡോക്ടർ ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു.വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനിയും മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ സോണി മേരി വർഗീസ് മുഘ്യപ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബിജു മുടമ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.നഗരസഭാ ചെയർമാൻ ടി എൽ സാബു,മുനിസിപ്പൽ കൗൺസിലോർ  രാധാരവീന്ദ്രൻ ,ഫാദർ ടോണി കോഴിമണ്ണിൽ ,പി ടി എ പ്രസിഡന്റ് എൻ കെ ഷാജി,തുടങ്ങിയവർ ആശംസകൾ  അർപ്പിച്ചു. ഫാദർ വർഗീസ് പന്തപ്പള്ളിൽ സ്വാഗതവും,വൈസ് പ്രിൻസിപ്പൽ വി പി തോമസ് നന്ദിയും  സ്കൂൾ ലീഡർ ഐശ്വര്യ ഷാജി ആശംസയും  പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *