May 9, 2026

പൂർവ്വ വിദ്യാർത്ഥി സംഗമം നല്ലോർമ്മ 2019 ഞായറാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ;- ബത്തേരി സെന്റ്‌മേരീസ് കോളേജിലെ 1987 -89 പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം നല്ലോർമ്മ 2019 ഞായറാഴ്ച  ബത്തേരിയിൽ നടക്കും.രാവിലെ പത്തു മണിമുതലാണ് പരിപാടി. മുപ്പതു വര്ഷങ്ങള്ക്കു ശേഷം വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ ഒരുമിച്ച സഹപാഠികൾ ഇതിനോടകം തന്നെ നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി.സഹപാഠിക്ക്‌ വീട് നിർമ്മിക്കുന്നതിന് വേണ്ടി അരലക്ഷം രൂപയും,അപകടത്തിൽ മരണപ്പെട്ട മറ്റൊരു സഹപാഠിയുടെ മകന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ഒന്നേ കാൽ ലക്ഷം രൂപയും കുറഞ്ഞ മാസങ്ങൾ കൊണ്ട് ഈ കൂട്ടയ്മ നൽകി കഴിഞ്ഞു. തുടർന്നും ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്ക്  മുൻതൂക്കം നൽകുന്ന പദ്ധതികൾക്ക് കൂടി ഈ കൂട്ടായ്മ രൂപം നൽകും. ഒത്തുചേരലിനോടനുബന്ധിച്ചു ഈ ബാച്ചിൽ നിന്നും പഠിച്ചിറങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *