May 3, 2024

കേരള കോൺഗ്രസ് സംസ്ഥാന ഇലക്ഷൻ കോർഡിനേഷൻ സെക്രട്ടറിയായി ആന്റോ അഗസ്റ്റിനെ നോമിനേറ്റ്

0
Img 20190115 Wa0072
കേരള കോൺഗ്രസ്  പാർട്ടിയുടെ ഈ വരുന്ന പാർലിമെൻറ് ഇലക്ഷന് മുന്നോടിയായി സംസ്ഥാന കോർഡിനേഷൻ  സെക്രട്ടറിയായി ആന്റോ അഗസ്റ്റിനെ നോമിനേറ്റ് ചെയ്തു.
കഴിഞ്ഞദിവസം കോട്ടയത്തു  നടന്ന സംസ്ഥാന  നേതാക്കളുടേയും ജില്ലാപ്രസിഡണ്ട് മാരുടെയും യോഗത്തിലാണ് നോമിനേറ്റ് ചെയ്തത്.          
          കേരള കോൺഗ്രസ് പാർട്ടി പി സി തോമസ് വിഭാഗം എൻ. ഡി. എയുടെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത് .വയനാട് പാർലിമെൻറ്  മണ്ഡലത്തിനു വേണ്ടി നിരവധി സമരപരിപാടികൾ നടത്തിയ ആളാണ്  ആന്റോ അഗസ്റ്റിൻ പിന്നോക്ക ജില്ലകളെ മുൻനിരയിൽ എത്തിക്കാൻ വേണ്ടി കേന്ദ്രം അനുവദിച്ച ആസ്പിരി നേഷണൽ ഡിസ്ട്രികസിൽ  വയനാടിനെ മാത്രമേ കേരളത്തിൽ നിന്ന് പരിഗണിച്ചിരുന്നുള്ളൂ.  തന്മൂലം കേന്ദ്രം അനുവദിച്ച പദ്ധതിയായതിനാൽ കേരളം മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത് .കേരളത്തിൽനിന്ന് നോഡൽ ഓഫീസറെ നിയമിക്കാത്തതിനാൽ ഈ പദ്ധതിയിൽനിന്ന് വയനാട് പുറത്തുപോകുമെന്ന് അവസ്ഥയുണ്ടായി. ആസമയത്ത് കേരള കോൺഗ്രസ് പാർട്ടി അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങി. ഈ പരിപാടികളിൽ   പി സി തോമസിനെ ഒപ്പം നേതൃത്വം വഹിച്ചിരുന്നത്  ആന്റോ അഗസ്റ്റിൻ ആയിരുന്നു .
      കേരള കോൺഗ്രസ് പാർട്ടി വയനാടിൻറെ പിന്നോക്ക അവസ്ഥ മാറുന്നതിന് വേണ്ടി നിരവധി സമര പരിപാടികൾ ആണ് കുറേക്കാലമായി നടത്തിപ്പോരുന്നത് നഞ്ചൻകോട് റെയിൽവേ രാത്രികാല നിരോധനം ,വയനാട് മെഡിക്കൽ കോളേജ് ,പൂഴിത്തോട് ബദൽപാത, നിലമ്പൂർ വയനാട് പാത, കാർഷിക കടം എഴുതിതള്ളൽ, ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, മലയോര മേഖലയിലുള്ള കർഷകരുടെ പ്രശ്നങ്ങൾ എന്നിവയിൽ കേരള കോൺഗ്രസ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ ആന്റോ അഗസ്റ്റിനാണ് പി.സി തോമസിനൊപ്പം നേതൃത്വം വഹിച്ചിരുന്നത്. ഈ കാര്യങ്ങളെല്ലാം മുൻനിർത്തിയാണ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി എൻ ഡി എ കീഴിലുള്ള കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ഇലെക്ഷൻ ഓർഗനൈസിഗ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ബി. ജെ.പി യിൽ നിന്നും നാല് സീറ്റുകൾ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *