ഗൂഢലായ് കുന്നിൽ പുലിയുടെ ചിത്രം നാട്ടുകാർ കാമറയിൽ പകർത്തി.
കൽപ്പറ്റ: കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കൽപ്പറ്റ നഗരം പുലിപ്പേടിയിലാണ്. നഗരത്തിലെ ഗൂഢലായ് കുന്നിൽ പുലി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. പ്രദേശത്തെ വീടുകളിൽ ഇപ്പോൾ നാൽകാലികളെ ആളുകൾ വിറ്റൊഴിവാക്കുകയാണ്. കഴിഞ്ഞ ദിവസം സജിത്ത് ലാൽ എന്നയാൾ പുലിയുടെ ചിത്രം സ്വന്തം കാമറയിൽ പകർത്തി. പുള്ളി പുലിയും മൂന്ന് കുട്ടികളുമാണ് ഇവിടെ ഉള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.





Leave a Reply