August 15, 2026

കാക്കവയൽ കല്ലുപാടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം തുടങ്ങി: 22 ന് സമാപനം

0
IMG-20190116-WA0015
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  കാക്കവയൽ കല്ലുപാടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം തുടങ്ങി: 22 ന് സമാപിക്കും.  ക്ഷേത്രം തന്ത്രി ശ്രീമദ് വിശ്വേശ്വരാനന്ദ സരസ്വതി സ്വാമികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17-ന്  രാവിലെ അഞ്ചിന് നട തുറക്കും. 5. 10-ന് നിർമ്മാല്യ ദർശനം, 5.15-ന് അഭിഷേകം, 5.30-ന് മലർ നിവേദ്യം .600-ന് ഗണപതി ഹോമം, ഏഴിന് ഉഷപൂജ, 7.30-ന് ചതുർ ശുദ്ധി, 7.45-ന് ധാര, 8.00-ന് പഞ്ചകം  എന്നിവ ഉണ്ടാകും. 18-ന് രാവിലെ 10.45-ന് കലവറ നിറക്കലും 19-ന് രാത്രി ഏഴിന് ശ്രീപാർവ്വതീ പൂജയും  20-ന് രാവിലെ 10.45-ന് നാഗപൂജയും 6.00-ന് മുരളി മാരാരും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതവും രാത്രി എട്ടിന് കൈതോല നാടൻ പാട്ട് കൂട്ടത്തിന്റെ  നാടൻ പാട്ടും ഉണ്ടാകും. 22-ന് രാവിലെ 6.30-ന് ആറാട്ടിന് എഴുന്നെള്ളിപ്പും 7.30-ന്   തിരിച്ചെഴുന്നെള്ളിപ്പും കഴിഞ് 10-ന് ആചാര്യ ദക്ഷിണയോടെ നട അടയ്ക്കും.  ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.ആർ. കൃഷ്ണൻ, സെക്രട്ടറി പി.പി. ഷൺമുഖൻ, ട്രഷറർ ബി.എസ്. സുബ്രഹ്മണ്യൻ, വി.എസ്. രാധാ ഗോപി , തുടങ്ങിയവർ വാർത്താ സമ്മേള നത്തിൽ  പങ്കെടുത്തു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *