May 9, 2026

ഹെയർ ഫോർ കെയർ കേശദാന യഞ്ജം സംഘടിപ്പിച്ചു

0
IMG-20190119-WA0008
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: പഴശ്ശിരാജ കോളേജ് എൻഎസ്എസ് വിഭാഗവും ബ്ലഡ് ഡോണേഴ്സ് കേരള, വയനാടും സംയുക്തമായി ഹെയർ ഫോർ കെയർ കേശദാന യഞ്ജം സംഘടിപ്പിച്ചു. 41ാളം ഡോണേഴ്സ്
പങ്കെടുത്ത ക്യാമ്പ് കേരളത്തിലെ തന്നെ ഏറ്റവുമധികം പങ്കാളിത്തമുള്ള ഹെയർ ഡൊണേഷൻ ക്യാമ്പ് ആയിരുന്നുവെന്ന്  സംഘാടകർ അറിയിച്ചു.
കോളേജ് പ്രിൻസിപ്പൽ
ഡോ. എ.ഒ. റോയ് അധ്യക്ഷനായ ചടങ്ങ് ജില്ലാപഞ്ചായത്ത് മെമ്പർ കെ. രഘു ഉദ്ഘാടനംചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരള വയനാട് മെമ്പർ രഞ്ജിത്ത്, കോളേജ് ബർസാർ ഫാ. ജോർജ് ആലുംമൂട്ടിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. NSS പ്രോഗ്രാം ഓഫീസേഴ്‌സ് ആയ സ്മിതാ ചാക്കോ, നിത ഫ്രാൻസിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *