April 17, 2026

കെട്ടിട ഉടമകളുടെ ജില്ലാ പ്രതിനിധി സമ്മേളനം 29 ന് മാനന്തവാടിയില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;വയനാട് ജില്ലാ ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രതിനിധി സമ്മേളനവും സംസ്ഥാന ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഈ മാസം 29 ന് മാനന്തവാടി ഗ്രീന്‍സ് റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാലഹരണപ്പെട്ട വാടക-കുടിയാന്‍ നിയമം ഭേദഗതി ചെയ്യുക,കെട്ടിടങ്ങള്‍ക്കുള്ള അന്യായമായ നികുതി ഒഴിവാക്കുക,മേല്‍വാടകാ സമ്പദായം പൂര്‍ണ്ണമായും നിര്‍ത്തലാക്കുക,ലൈസന്‍സ് പുതുക്കുവാന്‍ കെട്ടിട ഉടമയുടെ  സമ്മത പത്രം നിര്‍ബ്ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന പ്രക്ഷോഭത്തിന്റെ പാതയിലാണ്.ഇതിന്റെമുന്നോടിയായിട്ടാണ് ജില്ലാ പ്രതിനിധി സമ്മേളനം മാനന്തവാടില്‍ വെച്ച് സംഘടിപ്പിക്കുന്നത്.ജില്ലാ പ്രസിഡന്റ് അലി ബ്രാന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ വെച്ച് സംസ്ഥാന ഭാരവാഹികളെ ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍ ആദരിക്കും. പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്നും സംഘാടകരായ അലിബ്രാന്‍,അഡ്വ:  ജസ്റ്റസ്‌  കെ. പൗലോസ്,എല്‍ അബ്ബാസ് ഹാജി,നിമണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *