April 27, 2024

സ്വാശ്രയ സംഘങ്ങളിലെ വനിതൾക്കുവേണ്ടി തീവ്ര പരിശീലന പരിപാടി ആരംഭിച്ചു.

0
Wshg 02
മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിൻറെ സാമ്പത്തിക സഹായത്തോടെ വയനാട് ജില്ലയിൽ പ്രളയാനന്തര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സ്വാശ്രയ സംഘങ്ങളിലെ വനിതൾക്കുവേണ്ടി തീവ്ര  പരിശീലന പരിപാടി ആരംഭിച്ചു. പ്രളയത്തിന്റെ ദുരിതം ഇപ്പോഴും പേറുന്ന വ്യക്തികളെ മാനസ്സികമായി വളർത്തുന്നതിന് സഹായകരമായ രീതിയിൽ തുടർച്ചയായ വിവിധ പരിശീലനങ്ങൾക്കാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും നബാർഡും സംയുക്തമായി രൂപം നൽകിയിരിക്കുന്നത്. കാർഷിക മേഖലയുടെ പുനരജീവനം, വളർത്തു മൃഗങ്ങളുടെ പരിചരണം, വിവിധ ക്ഷേമ പദ്ധതികൾ, സോപ്പുത്പന്ന നിർമ്മാണം, പഴങ്ങളുടെ സംസ്കരണം, പേപ്പർ ബാഗ് നിർമ്മാണം, ഡ്രൈ ഫ്ലവർ നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ ആണ് തീവ്ര പരിശീലനം ആരംഭിച്ചിരിക്കുന്നത്. പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന പരിശീലന പരിപാടികൾക്ക് കൃഷി ഓഫീസർമാർ, വെറ്റിനറി ഡോക്ടർമാർ, ബാങ്ക് മാനേജർമാർ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ടീം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകിവരുന്നു. അടുത്ത ആറ്  മാസക്കാലം ഓരോ ഗ്രാമങ്ങളിലും അമ്പതു മുതൽ അറുപതു വരെയുള്ള സ്വാശ്രയ സംഘം അംഗങ്ങൾക്ക് തുടർച്ചയായ പരിശീലനം നൽകുവാനാണ്‌ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി  ലക്ഷ്യമിടുന്നത്. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *