April 27, 2024

“ഭരണഘടന സാക്ഷരതയും സ്ത്രീ സമത്വവും” സെമിനാർ ജനുവരി 26-ന് വെള്ളമുണ്ട പബ്ളിക് ലൈബ്രറിയിൽ.

0
മാനന്തവാടി: 
ജനുവരി 26 റിപ്പബ്ലിക് ദിനത്തിന്റെ  ഭാഗമായി വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഭരണഘടന സാക്ഷരതയും സ്ത്രീ സമത്വവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
 സാധാരണ മനുഷ്യന് നൽകുന്ന അധികാരമാണ് ഇന്ത്യൻ ഭരണഘടനയുടെ ജീവൻ. നിർദ്ദേശക തത്വങ്ങളും മൗലികാവകാശങ്ങളും വഴി പൗരജനങ്ങളുടെ വലിയ ശാക്തീകരണമാണ് ഭരണഘടന സാധിച്ചെടുത്തത് .സ്ഥൂലമായ ഭരണഘടനയുമായി ഇന്ത്യൻ റിപ്പബ്ലിക്ക് യാത്രയാരംഭിച്ചിട്ട്‌ ഏഴ് പതിറ്റാണ്ടാകുന്നു. . 
      
          ശനിയാഴ്ച രണ്ടുമണിക്ക്  ലൈബ്രറി ഹാളിൽ നടക്കുന്ന സെമിനാറിൽ അഡ്വ: എം വേണുഗോപാൽ "ഭരണഘടന സാക്ഷരതയും സ്ത്രീ സമത്വവും" എന്ന  വിഷയമവതരിപ്പിക്കും. തുടർന്നു നടക്കുന്ന ചർച്ചയിൽ എം ചന്ദ്രൻ മാസ്റ്റർ, എൻ പ്രഭാകരൻ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, വിജയൻ കൂവണ, പി കെ അമീൻ, കമർലൈല, എം.സി പ്രേമലത ടീച്ചർ , മംഗലശ്ശേരി നാരായണൻ, പി ജെ ആൻറണി, അനിൽ മാസ്റ്റർ, എം ജെ പോൾ ,പ്രേമരാജ് ചെറുകര, വനജ വിജയൻ , റംല മുഹമ്മദ്, പുഷ്പലത, ഹബീബ് വാഴയിൽ, കെ ആർ രാജേഷ് മാസ്റ്റർ, എം ജെ ചാക്കോ ,  ടി കെ മമ്മൂട്ടി, എ ജോണി, സക്കീന മുസ്തഫ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എം മുരളീധരൻ സെക്രട്ടറി മണികണ്ഠൻ എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *