April 17, 2026

പുതുശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ ഓർമ പെരുന്നാൾ നാളെ തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ  ദൈവമാതാവിന്റെ ഓർമ പെരുന്നാൾ നാളെ  തുടങ്ങും.( ജനുവരി 25 വെള്ളി) വൈകിട്ട് 5.30ന് വികാരി ഫാ. കെന്നി ജോൺ കൊടി ഉയർത്തും.6 മണിക്ക് സന്ധ്യാപ്രാർത്ഥനയും തുടർന്ന് ആത്മീയ സംഘടന വാർഷികവും നടക്കും. ആശീർവാദത്തിന് ശേഷം ആദ്യ ദിന ആഘോഷങ്ങൾ സമാപിക്കം.
26 ശനി 8.30 ന് വി.കുർബ്ബാനക്ക് ഫാ: ഗീവർഗീസ് മേലേത്ത് കാർമികത്വം വഹിക്കും.
തുടർന്ന് ടൗൺ കുരിശിങ്കലിലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണവും നടക്കും. പൊതു സദ്യ .,ആശിർവാദം എന്നിവക്ക് ശേഷം കൊടി ഇറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുമെന്ന് ട്രസ്റ്റി പാറ്റായിൽ ജോർജ്കുട്ടി, സെക്രട്ടറി പുത്തൻ കുടിലിൽ സാബു എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *