April 27, 2024

വെള്ളമുണ്ട ഒഴുക്കന്‍മൂല സെന്റ് തോമസ് പള്ളിയില്‍ തിരുനാള്‍ മഹോത്സവം വെള്ളിയാഴ്ച തുടങ്ങും

0
Img 20190124 155354

വെള്ളമുണ്ട ഒഴുക്കന്‍മൂല സെന്റ് തോമസ് പള്ളിയില്‍ തിരുനാള്‍ മഹോത്സവം വെള്ളിയാഴ്ച തുടങ്ങും 

മാനന്തവാടി: വയനാട് ജില്ലയിലെ ആദ്യകാല ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്നായ
വെള്ളമുണ്ട ഒഴുക്കന്‍മൂല സെന്റ് തോമസ് പള്ളിയില്‍
ഇടവക മധ്യസ്ഥനായ വി. തോമാശ്ലീഹായുടെയും അത്ഭുത പ്രവര്‍ത്തകനായ വി.
സെബസ്ത്യാനോസിന്റേയും തിരുനാള്‍ മഹോത്സവം
 ജനുവരി 25, 26, 27 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ നടക്കും. വെള്ളിയാഴ്ച 
വൈകുന്നേരം 4.45ന്      ഇടവക വികാരി
 ഫാ. തോമസ് ചേറ്റാനിയില്‍  കൊടി ഉയർത്തുന്നതോടെ മൂന്ന് ദിവസത്തെ തിരുനാൾ ആരംഭിക്കും. അഞ്ച് മണിക്ക്
    സെമിത്തേരി സന്ദര്‍ശനം.തുടർന്ന് ദിവ്യബലിക്ക് ഫാ. വിന്‍സെന്റ് കൊരട്ടിപ്പറമ്പില്‍ കാർമ്മികനായിരിക്കും. 
                ജപമാല പ്രദക്ഷിണത്തിന് ശേഷം 
7.00 മണിക്ക്          ഇടവക വാര്‍ഷികാഘോഷം  ,കുടുംബ കൂട്ടായ്മയുടെ റിപ്പോര്‍ട്ട് അവതരണം, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടാകും .26 ന് ശനിയാഴ്ച 
രാവിലെ 6.45ന്          വി. കുര്‍ബാന.
വൈകുന്നേരം 4.45ന്       നവവൈദികന്‍    ഫാ. നിഖില്‍ ചവരനാലിന്റെ മുഖ്യ കാർമ്മികത്വത്തിൽ    വി. കുര്‍ബാന.റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പിള്ളില്‍ സന്ദേശം നൽകും. തുടർന്ന് വെള്ളമുണ്ട 8/4 ഗ്രോട്ടോയിലേക്ക്   പ്രദക്ഷിണവും     ഗ്രോട്ടോയില്‍ ലദീഞ്ഞും ടൗണില്‍ ആകാശ വിസ്മയവും പള്ളിയില്‍
ശിങ്കാരിമേളവും നാസിക് ധോളും ഉണ്ടാകും.  ഞായറാഴ്ച
രാവിലെ 7.30ന്     ഫാ. ജോജോ ഔസേപ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ     വി.കുര്‍ബാന .10.30ന്       ആഘോഷപൂര്‍വ്വമായ തിരുനാള്‍ ഗാനപൂജക്ക് ഫാ. ബെന്നി പീക്കുന്നേല്‍ കാർമികത്വം വഹിക്കും. തുടര്‍ന്ന് ഫാ. ജോജോ ഔസേപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ  പ്രദക്ഷിണവും ഉണ്ടാകും.നേര്‍ച്ചഭക്ഷണത്തോടെ തിരുനാൾ സമാപിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *