September 23, 2026

മുട്ടിൽ പ്രീമിയർ ലീഗ് ഫുട്ബോൾ ; സ്ട്രൈക്കേഴ്സ് കോളനി ജേതാക്കൾ.

0
IMG-20190129-WA0050
By ന്യൂസ് വയനാട് ബ്യൂറോ
'
മുട്ടിൽ : ഒരാഴ്ച്ച നീണ്ടു നിന്ന മുട്ടിൽ പ്രീമിയർ ലീഗ് ഫുട്ബോൾ മാമാങ്കത്തിൽ സ്ട്രൈക്കേഴ്സ് കോളനി ജേതാക്കളായി. മുട്ടിലിന്റെ സമീപ പ്രദേശങ്ങളിലെ എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നവോദയ അമ്പുകുത്തിയുടെ  വിഷ്ണുവിനെ  തിരെഞ്ഞെടുത്തു.മികച്ച ഡിഫന്ററായി യൂനുസ്, സെന്റർ ഷനൂബ്, എന്നിവരെയും ഫൈനലിലെ മികച്ച താരമായി സ്ട്രൈക്കേഴ്സിന്റെ ഗോൾകീപ്പറായ ജംഷീദിനെയും തിരെഞ്ഞെടുത്തു. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് കെ.ബി.സി.റ്റി ചേനംകൊല്ലിയെ ആണ് തോൽപ്പിച്ചത്. കലാശപ്പോരിൽ സിയാദ്, ശ്രീരാഗ് എന്നിവരാണ് സ്ട്രൈക്കേഴ്സ് കോളനിക്കു വേണ്ടി ഗോൾ നേടിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച റിഷാദ്, റിയാസ്, ഷാഫി, ഫായിസ്, ഉബൈസ് ,അർഷാദ്, വിഷ്ണു, ഷരീഫ്, അരുൺ തുടങ്ങിയവരെ സംഘാടക സമിതി അനുമോദിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *