July 16, 2026

ബത്തേരിയിൽ സെഞ്ച്വറി ഫാഷൻ സിറ്റി ഷോറും ഉദ്ഘാടനം നാലിന്

0
IMG-20190401-WA0050
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ ശൃംഖലയായ  സെഞ്ച്വറി ഫാഷൻ സിറ്റിയുടെ  പത്താമത് ഷോറും ബത്തേരിയിൽ ഏപ്രിൽ നാല് മുതൽ പ്രവർത്തനമാരംഭിക്കും.  നാലിന് രാവിലെ 10.30-ന് ഷോറും ഉദ്ഘാടനം നടക്കും. മലബാറിലെ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ നാല്പത് വർഷത്തോളമായി വസ്ത്ര വ്യാപാരം നടത്തി വരുന്ന സെഞ്ച്വറി സവിശേഷമായ ജാഗ്രതയോടെയാണ് ഇന്ത്യയിലെ പ്രധാന മില്ലുകളിൽ നിന്നും തുണിത്തരങ്ങൾ തിരഞ്ഞെടുത്ത് ഉപഭോക്താക്കളിൽ എത്തിക്കുന്നതെന്ന് മാനേജിംഗ്‌ ഡയറക്ടർ  പി. അഷ്റഫ് ഹാജി, ഡയറക്ടർ കെ.ടി. സലാം എന്നിവർ ബത്തേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

    കോൺട്രാസ്റ്റ് ബോർഡറുകൾ, പട്ടുനൂൽ കൊണ്ടുള്ള പൊട്ടുകൾ, വ്യത്യസ്തമായ പാറ്റേണുകൾ എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഓരോ പട്ടുസാരിയും നിർമ്മിച്ച് ആവശ്യക്കാരിലെത്തിക്കുന്നത്. വിവാഹ സാരികളുടെ പ്രത്യേക കളക്ഷന് പുറമെ ഡെയ്ലി വെയർ സാരികളുടെ നൂതന ശേഖരം ,അറേബ്യ ലെഹൻഗകളുടെ എക്സ്ക്ലുസീവ് കളക്ഷൻസ്, ചുരിദാർ / ചുരിദാർ മെറ്റീരിയലുകളുടെ വിപുലമായ കളക്ഷൻ, ടീനേജ് വെയർ, കിഡ്സ് വെയർ, മെൻസ് വെയർ, ടീ ഷർട്ടുകൾ , ജീൻസുകൾ, ആകർഷകമായ റെഡിമെയ്ഡ് ബെഡ് ഷീറ്റുകൾ, മുൻനിര ബ്രാൻഡുകളുടെ ഫുട് വേറുകൾ, ബാഗുകൾ തുടങ്ങി ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ വിധ വസ്ത്ര വൈവിധ്യങ്ങളും ഉൾകൊള്ളിച്ചിട്ടുണ്ട്. പി. സിദ്ദിഖ് ഹാജി, പി.ഫിറോസ്, റാഷിബ് പി. ,ഷൈലജ് പി. , പി. നാസർ എന്നീ ഡയറക്ടർമാരുടെയും നേതൃത്വത്തിൽ കൃത്യമായ സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *